Association Business Europe Gulf India International Kerala National Pravasi Switzerland World

യുദ്ധങ്ങളും കാലാവസ്ഥാ മാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ ദാവോസിൽ തുടങ്ങിയ ലോക സാമ്പത്തിക ഫോറം-ഇന്ത്യയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുക്കുന്നു

ദാവോസ്: 55-ാമത് ലോക സാമ്പത്തിക ഫോറത്തിന്റ വാർഷിക സമ്മേളനത്തിന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ തുടക്കമായി -ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വ മുന്നറിയിപ്പുമായി വേൾഡ് ഇക്കണോമിക് ഫോറം. സായുധ പോരാട്ടവും തീവ്രമായ കാലാവസ്ഥയും 2025ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും ഫോറം പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ദാവോസിൽ നടക്കുന്ന ലോകനേതാക്കളുടെയും സാമ്പത്തിക ഉന്നതരുടെയും വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അഭിപ്രായ സർവേയിൽ 900ലധികം ആഗോള അപകട വിശകലന വിദഗ്ധർ, […]

India National

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളിൽ സ്റ്റാലിൻ ആദരാഞ്ജലി അർപ്പിച്ചു. “തമിഴ്നാട് മുഖ്യമന്ത്രി തിരു@എം കെ സ്റ്റാലിൻ ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്സ്’ എന്ന പോസ്റ്റിൽ പറഞ്ഞു.കോൺഗ്രസ് […]

India National

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയിൽ ഉള്ളത് എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ പേരുകൾ ആദ്യപടികയിൽ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള ചില പേരുകളും […]

India National

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ വിശ്വേശ പൂജക്ക് അനുമതി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയിലാണ് ജഡ്ജി എ.കെ വിശ്വേശ്വയുടെ പുതിയ നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. […]

India National

ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു; ക്രോസ് വോട്ടുചെയ്ത വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്ത ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടി. മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അയോഗ്യരാക്കിയതിന് പിന്നാലെ ആറ് എംഎല്‍എമാരും നിയമവഴികള്‍ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുജന്‍പുര്‍ എംഎല്‍എ രാജിന്ദര്‍ റാണ, ധര്‍മ്മശാല എംഎല്‍എ സുധിര്‍ ശര്‍മ, ബര്‍സര്‍ എംഎല്‍എ ഇന്ദ്രദത്ത് ലഖന്‍പാല്‍, ലഹൗല്‍ എംഎല്‍എ രവി താക്കൂര്‍, ഗാഗ്രെറ്റ് എംഎല്‍എ ചൈതന്യ ശര്‍മ, ഖുട്‌ലേഖര്‍ എംഎല്‍എ ഡാവിന്ദര്‍ ഭൂട്ടോ […]

India National

55 ദിവസം ഒളിവിൽ; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് പൊലീസ് പിടിയിൽ

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. റേഷൻ അഴിമതി കേസിൽ ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ നാട്ടുകാർ ആക്രമിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഒളിവിൽ പോയത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ നിന്നാണ് ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് ബാസിര്‍ഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി […]

India National

ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തത്തില്‍ 12 മരണം

ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന് ആരോ […]

National

അസമില്‍ മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന

അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ തന്റെ രാജിക്കത്ത് സമർപ്പിച്ചു.റാണാ ഗോസ്വാമി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് തീരുമാനം. അപ്പർ അസമിലെ കോൺ​ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ​ഗോസ്വാമി. നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വവും റാണ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. […]

National

‘ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു’; നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കെസി വേണുഗോപാൽ

ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ.സി വേണുഗോപാൽ. ഇത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി എന്ന് പരിശോധിക്കും. ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഡി.കെ ശിവകുമാർ എന്നിവരെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (himachal pradesh kc venugopal) ഹിമാചല്‍ നിയമസഭയിലെ ബഹളത്തെ തുടര്‍ന്ന് 14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ബജറ്റ് വോട്ടെടുപ്പിന് മുമ്പ് 14 ബിജെപി […]

National

മണിപ്പുരിൽ മെയ്തെയ് വിഭാഗം തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചു

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്.ഇംഫാൽ വെസ്റ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് സിംഗിനെനെയാണ്‌ തട്ടിക്കൊണ്ടുപോയത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കൊള്ളയടിക്കുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വിവരത്തെത്തുടർന്ന് സേന നടത്തിയ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഇംഫാലിൽ കൂടുതൽ സേനയെ വിന്യസിച്ചു. അക്രമത്തിന് പിന്നിൽ മെയ്തെയ് വിഭാഗം എന്നാണ് ആരോപണം. അമിത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.