India Kerala

അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം:ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തെക്കന്‍ തമിഴ്നാട് തീരത്ത് 0.3 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന […]

India Kerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് […]

Crime News India Kerala

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി നീതുവാണ്(20) അറസ്റ്റിലായത്. അവിവാഹിതയായ താൻ ഗർഭിണിയായ വിവരം പുറത്തിറഞ്ഞാൽ നേരിടേണ്ടിവരുന്ന നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നീതു മൊഴി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. […]

India Kerala

‘തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചത്’; എ പ്ലസ് വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം

പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിൽ വിശദീകരണം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങൾ ആരോ ചോർത്തി നൽകിയെന്നും തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു മൂല്യനിർണയം സംബന്ധിച്ച് എസ് ഷാനവാസിന്റെ വിമർശനം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തിൽ പറയുന്നത് സർക്കാർ നയമല്ല. തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും […]

India Kerala

ഡോ.ഷഹനയുടെ മരണം; ‘നീതി നടപ്പാക്കണം’; അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് IMA

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന് ഐഎംഎ. അന്വേഷണത്തോട് പൂർമായനം സഹകരിക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹ് പറഞ്ഞു. സംഘടന ഷഹനയുടെ കുടുംബത്തോടൊപ്പമാണെന്ന് ഡോ. സുൾഫി നൂഹ് ട്വന്റിഫോറിനോട് പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംഘടനയുടെ അടിസ്ഥാനപരമായ നിലപാടെന്ന് സുൾഫ് നൂഹ് പറഞ്ഞു. അതേസമയം ഷഹനയുടെ മരണത്തിൽ പ്രതി ഡോ.റുവൈസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് […]

India Kerala

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ്; അരവിന്ദ് വെട്ടിക്കൽ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി

ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയിൽ ജോലി എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൈയിൽ പണം വാങ്ങുകയുമായിരുന്നു. അരവിന്ദ് വെട്ടിക്കലിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന് തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ കൂടുതൽ പേർക്ക് […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇന്ന് നിര്‍ണായകം; മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധിയുണ്ടാകുക. ജസ്റ്റിസ് കെ ബാബുവിന്റെ […]

India Kerala

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ ന​ഗരിയിലേക്ക് മെട്രോയുടെ പരീ​ക്ഷണ ഓട്ടം. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമ്മാണ പ്രവർത്തനമാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. സ്റ്റേഷനിലെ സിഗ്നലിന്റേയും, വയഡക്റ്റിന്റെയും നിർമ്മാണവും പൂർത്തികരിച്ചിട്ടുണ്ട്. ഒപ്പം സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയാക്കി. 2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ […]

India Kerala

താമരശേരി ചുരത്തിൽ കടുവയിറങ്ങി; വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയെ കണ്ടെന്ന വിവരം ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ട്രാഫിക് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തുടർന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും […]

India Kerala

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ പ്രതി ചേർത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്തേഷ്യ […]