തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി. ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാംണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി. പിജി ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് റുവൈസിനെ നീക്കിയതായി കെഎംപിജിഎ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ […]
Kerala
രാഹുലിനെ പിന്തുണച്ചത് 61% പൊന്നാനിക്കാർ; ഇഷ്ട നേതാവായി മോദിയെ തെരഞ്ഞെടുത്തത് 8% മാത്രം
കേരളത്തിൽ രാഹുൽ ഗാന്ധിക്കാണ് ജനപ്രീതിയെന്ന് വ്യക്തമാക്കുന്നതാണ് ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേ ലോക്‌സഭാ മൂഡ് ട്രാക്കർ. മറ്റ് ണ്ഡലങ്ങളിലെ പോലെ പൊന്നാനിക്കാരും ഇഷ്ട നേതാവായി തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധിയെ തന്നെ. 61% പേരാണ് രാഹുൽ ഗാന്ധിയെന്ന ഉത്തരം നൽകിയത്. 8% പേർ മാത്രമാണ് നരേന്ദ്ര മോദിയെന്ന ഉത്തരം നൽകിയത്. അരവിന്ദ് കേജ്രിവാൾ എന്ന് 4% പേർ അഭിപ്രായപ്പെട്ടു. 27% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. രാഹുലിന് അത്രമേൽ ജനപ്രീതിയുള്ള മണ്ഡലമായതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം […]
ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; മാതാവുംസുഹൃത്തും റിമാൻഡിൽ
എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവും ആൺ സുഹൃത്തും റിമാൻഡിൽ. അശ്വതിയും ഷാനിഫും ചേർന്ന് കുട്ടിയെ മുൻപും ഗുരുതരമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ആസൂത്രിതമായി നടത്തിയ കൊലപാതകംമെന്നാണ് റിമാൻഡ് റിപ്പോർട്ട്. തുടർന്നുള്ള ജീവിതത്തിൽ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയത്. ഇതിനു മുൻപും പ്രതികൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടിയുടെ നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.മാതാവ് അശ്വതിയുടെ അറിവോടെ ഷാനിഫ് […]
പിജി ഡോക്ടറുടെ ആത്മഹത്യ: അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെ തുടർന്നാണ് നിർദേശം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹ്നയാണ് ആത്മഹത്യ ചെയ്തത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, […]
‘ഞാൻ അപമാനിതനായി; എന്തിനാണ് എന്നെ മാറ്റി നിർത്തിയത്?’ ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകൻ ജിയോ ബേബി
ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി സംവിധായകൻ ജിയോ ബേബി. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതിലാണ് ജിയോ ബേബി പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽമീഡിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന […]
അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്‌റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം
ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾക്ക് […]
‘50,000 തന്നാല്‍ ഒന്നും രണ്ടും സ്ഥാനം തരാം’; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി
കണിയാപുരം സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകൻ വിഷ്ണു, […]
മാനത്തുള്ള ചന്ദ്രൻ കനകക്കുന്നിൽ; ശ്രദ്ധേയമായി ‘മ്യൂസിയം ഓഫ് ദ മൂണ്‍’
കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്തു കാണാനുള്ള അവസരമാണ് ‘മ്യൂസിയം ഓഫ് ദി മൂണ്‍’ ഒരുക്കുന്നത്. ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം […]
എ പ്ലസ് വിമര്‍ശനം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ
പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സര്‍ക്കാര്‍ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതില്‍ അദ്ദേഹത്തോട് തന്നെ റിപ്പോര്‍ട്ട് തേടിയതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. എസ്എസ്എല്‍സി […]












