India Kerala

രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം; മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. കഴിഞ്ഞ നവംബര്‍ 26ന് നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചു. ചേര്‍ത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്.വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി. വൃക്ക സ്വീകരിച്ച യുവാവിനെ അടുത്തയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു. […]

India Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 9ലധികം ബുക്കുകളിൽ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട മറ്റ് കുട്ടികളുടെ വിവരങ്ങൾ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട […]

India Kerala

പൊലീസുകാർക്കിടയിലെ ആത്മഹത്യ; ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ സർക്കുലർ

പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ മെന്ററിങ് സംവിധാനം ഏർപ്പെടുത്തണം. അവധികൾ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ പരമാവധി അവസരം നൽകണം. ആഴ്ചയിൽ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങൾക്ക്‌ അവസരമൊരുക്കണമെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നു.

India Kerala

കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പടിക്കൽ മുഹമ്മദ് ത്വയ്യിബ് (27), പാലക്കാട് കോട്ടോപ്പാടം സ്വദേശി അഖിൽ റഫ്ഹാൻ (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1385 ഗ്രാം സ്വർണം പിടിച്ചെടുത്തു.

India Kerala

ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം അരകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ […]

India Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെയയൈരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 4 പേർ കോട്ടയം മെഡിക്കൽ കോളജിലും രണ്ടുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

India Kerala

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ.ആർ, ശ്രീജേഷ്, അരുൺ, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ […]

India Kerala

കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം; വോട്ടിൽ നിർണായകം കോട്ടയം

കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം. വരുന്ന തെരെഞ്ഞെടുപ്പിൽ കോട്ടയത്തിന് നിർണായകം.കോട്ടയം മണ്ഡലത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത -21ശതമാനം, അഴിമതി-26, വിലക്കയറ്റം- 29, തൊഴിലില്ലായ്മ- 2, രാഷ്ട്രീയം- 1, സ്ഥാനാർത്ഥി മികവ്- 21 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ സംസ്ഥാന ഭരണവും കേന്ദ്രഭരണവും പ്രതിപക്ഷത്തിൻ്റെ പ്രവർത്തനവും കോട്ടയത്തിന് ശരാശരി. 24 മൂഡ് ട്രാക്കർ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 40 ശതമാനം ശരാശരി അഭിപ്രായം സംസ്ഥാനത്തിനൊപ്പവും 30 ശതമാനം ശരാശരി അഭിപ്രായം കേന്ദ്രത്തിനൊപ്പവും 41 ശതമാനം ശരാശരി അഭിപ്രായം പ്രതിപക്ഷത്തിനൊപ്പവും നിന്നു. […]

India Kerala

‘നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; സുരേഷ് ​ഗോപി

ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സുരേഷ് ​ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു.നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. “ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന […]

India Kerala

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാം കുമാറിനെ രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ രാം കുമാറിനെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 2.30ന് സന്നിധാനം ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. പരേതനായ ജയറാം- രമീല ദമ്പതികളുടെ മകനാണ് രാംകുമാര്‍. ഭാര്യ: മഹേശ്വരി മക്കള്‍: അയ്യപ്പന്‍, യോഗീശ്വരി.രാം കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകിയിരുന്നു. […]