കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്‌ഐയുടെ ലാത്തിയും കാണാനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് […]
Kerala
ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്‌മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കുത്തക ഉടമകളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തി.ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , […]
ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്; 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. […]
കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ […]
‘ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം
ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ആശയ വിനിമയരംഗം ഹൈടെക്ക് ആയ കാലത്ത് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രൗഢിക്ക് ഒരു കുറവും വന്നിട്ടില്ല. മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കും. സ്വാമി അയ്യപ്പൻ സന്നിധാനം പി ഓ ‘689713’ എന്നതാണ് സന്നിധാനത്തെ വിലാസം. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് […]
ശബരിമലയിൽ വൻ തിരക്ക്; ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ
ശബരിമലയിൽ വൻ തിരക്ക്തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ. സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ തീർഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്പയിൽ തീർഥാടകർ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം.ഭക്തരുടെ […]
നവ കേരള സദസ് തലസ്ഥാനത്തേക്ക്
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. അതേസമയം, നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് […]
ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും; കൺസ്യൂമർ ഫെഡിന് 1.34 കോടിയുടെ സർക്കാർ സഹായം
കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചു. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ് ചന്തകൾ ഇത്തവണയും മുടക്കമില്ലാതെ നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ […]
പ്രധാനമന്ത്രി ജനുവരി മൂന്നിന് തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം […]
റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ […]












