India Kerala

നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേർ കസ്റ്റഡിയിൽ. കൊല്ലത്ത് ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയിരുന്നു . വടി ഉപയോഗിച്ചായിരുന്നു തമ്മിൽ തല്ല്. നിരവധി പേർക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ […]

India Kerala

‘ഭാവിതലമുറയുടെ മസ്തിഷ്കത്തിൽ വർഗീയ വിഷം കുത്തിവയ്ക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടാവണം’ – മുഖ്യമന്ത്രി

വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഏഴു വർഷത്തിനിടെ സമാനതകളില്ലാത്ത വളർച്ചയാണ് ഈ മേഖലയിൽ സംസ്ഥാനം കൈവരിച്ചത്. ഉന്നത വിദ്യാഭ്യാസമേഖല നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുമ്പോൾ അതിന് തടയിടാൻ വർഗീയ ശക്തികളും അവയുടെ ദല്ലാളുമാരും ശ്രമിക്കുന്നു. അത്തരം നശീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിങ്ങലിലെ വാർത്താ സമ്മേളനത്തിൽ നിന്ന്:നവകേരള സദസ് ഇന്നലെ തലസ്ഥാന ജില്ലയിലെ വർക്കല മണ്ഡലത്തിലാണ് സമാപിച്ചത്. നാളെ കഴിഞ്ഞ് […]

India Kerala

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ

മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്ന് തീർഥാടകർ വലഞ്ഞു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ […]

India Kerala

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പൊലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും ഉൾപ്പെടും. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടമുണ്ടായി. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് […]

India Kerala

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും

സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം […]

India Kerala

മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റില്‍ വീണു

എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്. മാമലക്കണ്ടത്ത് ജനവാസമേഖലയിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും വീണത്. അഞ്ചുകുടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. അധികം ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ […]

India Kerala

മെഡിക്കല്‍ കോളജുകളില്‍ പുതിയ 270 തസ്തികകള്‍; ഇത്രയുമധികം തസ്തികകള്‍ സൃഷ്ടിക്കുന്നത് ഇതാദ്യം; വീണാ ജോർജ്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്‌സ് […]

India Kerala National

രാജ്യത്ത് 21 പേർക്ക് JN.1; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ

കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വില്ലനായി JN.1 നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ […]

India Kerala

പൊലീസ് വാഹനം തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൻ്റോണ്മെൻ്റ് എസ്ഐയ്ക്ക് പരുക്ക്: തലസ്ഥാനത്ത് തെരുവുയുദ്ധം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പതിവിനു വിരുദ്ധമായി പൊലീസ് പലപ്പോഴും സംയമനം പാലിച്ചു. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസിനെ പ്രവർത്തകർ പട്ടിക കൊണ്ട് അടിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പൊലീസിനു നേർക്ക് കല്ലെറിഞ്ഞു. പൊലീസ് […]

India Kerala

‘ലാത്തി വാങ്ങി പൊലീസിനെ തല്ലി പ്രവർത്തകർ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

നവകേരള സദസിൽ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേതൃത്വം നല്‍കി. പൊലീസ് ഷിൽഡ് തകർത്ത് പ്രവർത്തകർ. ലാത്തി വാങ്ങി പൊലീസിനെ തല്ലി. പൊലീസും പ്രവർത്തകരും നേർക്കുനേർ. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ […]