ശബരിമല പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. രാവിലെ 3.30 മുതൽ ഏഴുവരേയും രാവിലെ എട്ടു മുതൽ 11.30 വരേയുമാണ് […]
Kerala
ഹാപ്പി ന്യൂ ഇയർ; പുതുവർഷത്തെ വരവേറ്റ് നാട്; കൊച്ചിയിൽ ആവേശം
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ ആവേശത്തിലാണ് ആഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ കത്തിച്ച് 2024ന് തുടക്കം കുറിച്ചു. കോട്ടയം വടവാതൂരിലും പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. കൂടാതെ വിവിധയിടങ്ങളിൽ പുതുവത്സരാഘോഷം ആവേശത്തിലേക്ക് കടന്നു. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെമ്പെടും ആഘോഷപരിപാടികൾ ആവേശത്തിലാണ്. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും […]
നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്
പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.
പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം
ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഫോർട്ട് കൊച്ചിയിൽ ആയിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. നാളെ വൈകിട്ട് 3 മണിക്ക് ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിർത്തലാക്കും. കൊച്ചി നഗര പരിധിയിൽ രണ്ടായിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഫോർട്ട് കൊച്ചിയിൽ പ്രവേശിക്കാനാകും.വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാനാവില്ല. ബീച്ചുകളിൽ 12 മണിക്ക് ശേഷം പ്രവേശനമില്ല. പാർട്ടികൾ 12.30യോടെ അവസാനിപ്പിക്കണം. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ നടപടിയെടുക്കും. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ […]
അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത
ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂന മർദ്ദത്തിന്റെ സഞ്ചാര പാതയിൽ കൃത്യത വന്നിട്ടില്ല. ചില ഏജൻസികൾ ന്യൂന മർദ്ദം ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി സൂചന നൽകുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ന്യൂന മർദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ സാധ്യത. വരും ദിവസങ്ങളിൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ […]
വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബിക്ക് ആശ്വാസം, ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു
വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസം. കുറഞ്ഞ വിലയിൽ 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതാണ് കരാറുകള്‍. വൈദ്യുതി കമ്പനികളുമായി കെഎസ്ഇബി ഒപ്പിട്ട കുറഞ്ഞ താരിഫ് കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ തീരുമാനം. തുടര്‍ന്ന് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തുണ്ടായി. കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കരാറുകള്‍ പുന:സ്ഥാപിച്ചത്. ഉല്‍പ്പാദന കമ്പനികള്‍ കരാര്‍ അനുസരിച്ച് […]
പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍
പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി. ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് […]
മുഖം മിനുക്കിയ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ മുഖം മിനുക്കിയ സർക്കാർ 2024 ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക തന്നെയാണ് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിന് ആദ്യം വേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തവർഷം ചരക്ക് കപ്പിൽ എത്തും എന്നുള്ളതുകൂടി കൊണ്ടാണ് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്തത്. രണ്ടരവർഷം ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരുടെ മുൻധാരണ പ്രകാരമുള്ള രാജി. പുതിയ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തൽ. അതിലും ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് എന്നോണം വകുപ്പ് മാറ്റം. എന്നിട്ടും […]
കൊച്ചി കാർണിവൽ; സുരക്ഷയ്ക്കായി 1000 പൊലീസുകാർ; 12 മണിക്ക് ശേഷം ജങ്കാർ സർവീസ്
അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്‌റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ […]
സർക്കാരിന് തിരിച്ചടി; ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും
സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശുപാർശ. ഇതിൽ മാറ്റിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ […]