കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലേറേപ്പേർ. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്. ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്. ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു-26% വർധന. 2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം […]
Kerala
ഗാനഗന്ധർവന്റെപേരിൽ ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തി
ഗാനഗന്ധ൪വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന […]
‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ട്’; എംടിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്ന് പേരടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി […]
‘വിമർശനമല്ല, യാഥാർത്ഥ്യം പറഞ്ഞതാണ്’; എംടിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു എന്ന് എൻഇ സുധീർ
രാഷ്ട്രീയ വിമർശനത്തിൽ എം ടിയുടെ വിശദീകരണവുമായി സാഹിത്യകാരൻ എൻ ഇ സുധീറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. വിമർശനത്തിന് മുമ്പും ശേഷവും എംടിയുമായി താൻ സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമർശനമല്ല, യാഥാർത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എൻഇ സുധീർ കുറിച്ചു.വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നിയപ്പോൾ അത് പറയുകയായിരുന്നു. ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീർ പറയുന്നു. തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി […]
സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു
റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്. ആധാർ ഉൾപ്പെടെയുള്ള RCMS ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.
സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം; ജോലിയും വിവാഹവും തരപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ
കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്. സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ […]
സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ
വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിൻ്റെ പരാമർശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല. SKSSF 35 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര – സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
തല കുനിച്ചുനിന്ന നീതി ദേവതയുടെ മുന്നിൽ തല ഉയർത്തി നിന്നൊരു ചിത്ര കഥ; വൈറൽ ഫോട്ടോഷൂട്ടുമായി കൺസെപ്റ്റ് ഫോട്ടോഗ്രാഫർ
നീതിക്ക് വേണ്ടി അലറിക്കരഞ്ഞവരുടെ കഥകൾ നമ്മളൊരുപാട് കേട്ടതാണ്. അവരുടെയെല്ലാം വൈകാരിക നിമിഷങ്ങൾ പലപ്പോഴായി കണ്ടതുമാണ്. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥിതി മറാതിരുന്നാൽ അതിനെ ജനങ്ങൾ എങ്ങനെ നേരിടുമെന്നുള്ള ഓർമ്മപ്പെടുത്തലുമായിട്ടാണ് അരുൺ രാജ് എന്ന കൺസെപ്റ്റ് ഫോട്ടോഗ്രാഫർ തന്റെ മറ്റൊരു ചിത്രകഥയിലൂടെ എത്തുന്നത്. തന്റെ ചിത്രങ്ങളിലൂടെ മുൻപും സമൂഹത്തെ ചിന്തിപ്പിക്കാൻ അരുണിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ദിനത്തിലും മാതൃ ദിനത്തിലും വ്യത്യസ്തമായ ആശയങ്ങളിലൂടെ പലതവണ അരുൺ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും അതേ രീതിയിൽ തന്നയാണ് അരുൺ തന്റെ ചിത്ര […]
സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം
2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം ആളുകൾ കൈവെട്ടി മാറ്റി ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന് ശേഷം കൈവെട്ടിയ മാറ്റിയ മഴുവുമായി രക്ഷപ്പെട്ട ഒന്നാം പ്രതി അന്വേഷണ ഏജൻസികളെ വട്ടം കറക്കി. അഫ്ഗാനിസ്ഥാനിലേക്കും ദുബായിലേക്കും വരെ നീണ്ട അന്വേഷണങ്ങൾ. ഒടുവിൽ 13 വർഷത്തിന് ശേഷം കേസിലെ മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷം ഒന്നാംപ്രതി സവാദ് കേരളത്തിൽ നിന്ന് ഇവിടെ കണ്ണൂരിൽ നിന്ന് പിടിയിലാകുന്നു. സവാദ് പിടിയിലാകുമ്പോഴും ദുരൂഹതകൾ […]
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ […]