Kerala

തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം; താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കൊപ്പം വനിതാ ജീവനക്കാരിയെ അയക്കാത്തത് പിഴവായി എന്നാണ് വിലയിരുത്തൽ. ബന്ധുവെന്ന് അറിയിച്ചെത്തിയ ദയാലാൽ സഹായിയായി നിന്നാണ് യുവതിയെ പീഡിപ്പിച്ചത്. അതേ സമയം മെഡിക്കൽ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി. 108 ആംബുലൻസിലാണ് യുവതിയെ എത്തിച്ചത്. കേസ് ഷീറ്റിലുൾപ്പെടെ കെയർ ഓഫ് ആയി ദയാലാലിൻ്റെ പേരാണ് നൽകിയത്. മെഡിക്കൽ […]

Kerala

തൃശ്ശൂരിൽ സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർക്ക് നാല്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala

ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; പ്ലക്കാര്‍ഡുകളുമായി എംഎൽഎമാർ

ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയിൽ സമരപ്രഖ്യാപനം നടത്തും. വൻ […]

Kerala

‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇത്’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം വേണ്ട ചികിത്സ നൽകുന്നില്ലെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇന്നലെ വാർത്ത തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ […]

Kerala

വൈദ്യുതി ബിൽ അടച്ചില്ല; മലപ്പുറത്ത് സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം മുൻപ് ഊരിയത്. പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എന്നാൽ അൽപസമയം മുൻപാണ് ജില്ലാ ഹൈർ സെക്കണ്ടറി വിദ്യാഭാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇപ്പോഴും ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വൈദ്യുതി […]

Kerala

പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്; പണയ സ്വര്‍ണം ജീവനക്കാരന്‍ മോഷ്ടിച്ചു

പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് പണയ ഉരുപ്പടിയായി ബാങ്കില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് മോഷ്ടിച്ചു. മോഷ്ടിച്ച് സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ച് അര്‍ജുന്‍ ലോറുകളും ജെസിബിയും വാങ്ങി. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതോടെ കോണ്‍ഗ്രസും ബിജെപിയും അടക്കം ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ജീവനക്കാരന്‍ ബാങ്കിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും ഇതുവരെ പരാതി നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. സിപിഎം ഭരണസമിതി […]

Kerala

ഓപ്പറേഷൻ ആഗ് ഇന്നും തുടരും; പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി

സംസ്ഥാനത്ത് ഗണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും. മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ ആഗ് എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപക നടപടി. കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, […]

Kerala

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

തുർക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.  ഇന്ന് പുലർച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു. തുർക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്റെപ്പ് സിറിയൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനൻ, സിറിയ, […]

Kerala

ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു

ഇടുക്കി കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. ചട്ടുകം പഴുപ്പിച്ച് കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തെ വീട്ടിൽ കിടന്ന ടയർ വീട്ടിലേക്ക് കൊണ്ടുവന്ന കുട്ടി തീ ഇടുകയായിരുന്നു. തുടർന്ന് അമ്മ കുഞ്ഞിനെ പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. കുട്ടി കരഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അമ്മ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു.

Kerala

യുവതിയെ പീഡിപ്പിച്ചത് ആശുപത്രി കിടക്കയിൽ വച്ച്

ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ദയാലാൽ യുവതിക്കൊപ്പം എത്തിയത് ഇക്കഴിഞ്ഞ 3 നാണ്. ഫെബ്രുവരി 3 ന് രാത്രി വരെ ദയാലാൽ മെഡി. കോളജിൽ യുവതിക്കൊപ്പം നിന്നു. അർധ ബോധാവസ്ഥയിൽ ആയിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ആശുപത്രി കിടക്കയിൽ വച്ചാണ്. ബോധം വീണ്ടെടുത്തപ്പോൾ യുവതി ഇക്കാര്യം അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചു. ഇതോടെ രാത്രിയിൽ ദയാലാൽ ആശുപത്രിയിൽ നിന്ന് മുങ്ങി.  പൊലീസിൽ വിവരം നൽകിയത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ […]