Kerala

‘ഇനി കോൺഗ്രസ് ഹർത്താലില്ല, ഹർത്താലിനോട് കോൺഗ്രസിന് എതിർപ്പ്; ബജറ്റിനെതിരെ സമരം ശക്തമാക്കും’: കെ.സുധാകരൻ

സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണ്. സംസ്ഥാന ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്. നികുതിക്കൊള്ള അടിച്ചേൽപ്പിക്കുന്നു. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്തടിക്കുന്നുവെന്നും പാവങ്ങളെ പിഴിഞ്ഞ് ഇടത് നേതാക്കൾക്ക് ആഡംബര ജീവിതം നയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചത്. മദ്യവില വർധിപ്പിച്ചത് സി പി എംഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ്. യാഥാർഥ്യം പറയുമ്പോൾ മുഖ്യമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. ദിശാ […]

Kerala

കൂടത്തായി റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും

കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.  എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാക്ഷി വിസ്താരത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ […]

Kerala

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്.  കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന […]

Kerala

തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. അതിക്രമിച്ച ആളുകളുടെ മുഖം സ്ത്രീയ്ക്ക് ഓർമയില്ല. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് എഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴികളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.

Kerala

ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി […]

Kerala

വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം?; നിർദേശങ്ങളുമായി കേരള പൊലീസ്

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നത്? ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ഓടുന്ന വാഹനങ്ങൾ തീ പിടിച്ചാൽ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് ഒട്ടുമിക്ക ആളുകൾക്കും വ്യക്തമായ അറിവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിലിൽ ശ്രദ്ധ ചെലുത്താനുള്ള നിർദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്.  ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.

Kerala

ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 […]

Kerala

ബഡ്ജറ്റ് ജനവിരുദ്ധമെന്ന് പ്രതിപക്ഷം; ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

ജനവിരുദ്ധ ബഡ്ജറ്റിനും നികുതികൊള്ളയ്ക്കുമെതിരെ ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.  ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി നേത‍ൃത്വം അറിയിച്ചു. ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ നികുതിക്കൊള്ള […]

Kerala

സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. പൊതു ജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.