കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്. കുടിശ്ശിക ഉടൻ തീർക്കാമെന്ന സംസ്ഥാന ഐടി മിഷൻറെ ഉറപ്പ് നടപ്പാകാത്തതാണ് ഫ്യുസ് ഊരാൻ കാരണം. നാലായിരം രൂപയാണ് ജനസേവന കേന്ദ്രത്തിന്റെ കുടിശ്ശിക. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ബജറ്റ് […]
Kerala
വീണ്ടും വില്ലനായി ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്. റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ മറ്റ് പ്രശ്നങ്ങൾ ഗിരീഷിന് ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിൽ
മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയെയാണ് പിടികൂടിയത്. തിരുവല്ല തുകലശേരിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആയുധനിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ വീണ്ടും കേസെടുത്തു. പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിനായി ജനുവരി 26നു രാവിലെ സെല്ലിൽ നിന്നു പ്രതികളെ പുറത്തിറക്കിയപ്പോൾ ജയിലിന്റെ വടക്കുഭാഗത്തെ അരമതിൽ വഴി വനിതാജയിലിന്റെ മതിലിൽ കയറി താഴേക്കു ചാടിയാണു പ്രതി കടന്നത്. യുവതിയോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും വടിവാൾ കാട്ടി […]
പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും
പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. […]
ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു
കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.
ഈരാറ്റുപേട്ടയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ
കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ സിജു,കുട്ടൻ, വിനീത് എന്നിവരാണ് പിടിയിലായത്. തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിലാണ് മാലിന്യം തള്ളിയത്.
കോട്ടയത്ത് ബാറിന് മുന്നിൽ തോക്കുമായെത്തി വെടിയുതിർത്ത രണ്ടുപേർ പിടിയിൽ; കൗതുകത്തിന് വേണ്ടിയാണ് വെടിവെച്ചതെന്ന് പ്രതികൾ
കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാക്കൾ കോതനല്ലൂരിലെ ബാറിന് മുന്നിൽവെച്ച് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത ശേഷം കടന്ന് കളയുകയായിരുന്നു. സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്രകാരം കൗതുകത്തിന് വേണ്ടിയാണ് വെടിയുതിർത്തത് എന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ കൗതുകം അല്പം കൂടിയത്തോടെ ബാർ ഉടമ പൊലീസിൽ പരാതി നൽകി. […]
സംസ്ഥാനത്ത് വീണ്ടും മരണക്കെണിയായി കേബിൾ; കായംകുളത്ത് വീട്ടമ്മ സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു
കായംകുളത്തു സ്കൂട്ടർ റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങിയതിനെ തുടർന്ന് പിന്നിൽ നിന്ന് വീണു വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ […]
പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം; ജോയ് മാത്യു
സംസ്ഥാനത്ത പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാംമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കുറിച്ചു. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്– […]
സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
75ആമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾ കീപ്പർ വി മിഥുൻ ആണ് നയിക്കുക. യോഗ്യതാ ഘട്ടം കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഫൈനൽ റൗണ്ട് ടീമിൽ ഉള്ളത്. അജേഷിന് പകരം അർജുനും ജെറിറ്റോയ്ക്ക് പകരം സഞ്ചു ഗണേഷും ടീമിൽ ഇടം നേടി. ഭുവനേശ്വറിൽ ഫെബ്രുവരി 10 മുതൽ 20 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾ സൗദി അറേബ്യയിലാണ്. യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും […]












