വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതുവാണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആരോഗ്യ നില മോശമായതോടെ അവരെ വയനാട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗീതു മരണപ്പെടുകയായിരുന്നു. പ്രസവ സമയത്ത് ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
Kerala
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, സംസ്ഥാനം സഹായം നൽകും; മുഖ്യമന്ത്രി
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 […]
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു; സഹോദരന്‍ അലക്‌സ് ചാണ്ടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സഹോദരന്‍ അലക്‌സ് ചാണ്ടി. താന്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് നിലവിലെ വിവരം. ഉമ്മന്‍ചാണ്ടിയ്ക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നതുള്‍പ്പെടെ സഹോദരന്‍ അലക്‌സ് ചാണ്ടി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നത്. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി കോണ്‍ഗ്രസ് നേതൃത്വം എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബംഗളുരുവിലെ എച്ച്സിജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് എയര്‍ […]
കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്ക്
തൃശൂർ കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്കേറ്റു. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതി നടന്നു പോകുന്നതിനിടയിൽ കാനയുടെ സ്ലാബ് തകർന്നു വീഴുകയായിരുന്നു. കൊടുങ്ങല്ലൂർ വടക്കെ നടയിൽ പോനാക്കുഴി ബിൽഡിംഗിന് മുൻവശം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. റോഡരുകിലൂടെ നടന്നു പോയിരുന്ന യുവതി സ്ലാബിൽ ചവിട്ടിയതോടെ തകർന്നു വീഴുകയായിരുന്നു. പരിസരത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്ക് ഗുരുതരമല്ല. നഗരത്തിൽ പലയിടങ്ങളിലും തുറന്നു കിടക്കുന്നതും, സ്ലാബ് തകർന്നതുമായ കാനകൾ കാൽനടയാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നേരത്തെ […]
വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
പ്രതിഷേധങ്ങള്‍ക്കിടെ വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി. വിവിധ സ്ലാബുകളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. അതിനിടെ, വെള്ളക്കരം കൂട്ടിയ തീരുമാനം നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു. ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നുവെന്ന നിലയിലാണ് വാട്ടർ അതോറിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കിയത്. ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഒമ്പത് സ്ലാബുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. മിനിമം നിരക്ക് 22.05 രൂപയിൽ […]
സുനന്ദ പുഷ്‌ക്കർ കേസ്; പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശി തരൂർ
സുനന്ദ പുഷ്‌ക്കർ കേസിൽ പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശിതരൂർ. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വൈകിയതിന് പൊലീസിന് ഇളവ് നൽകരുതെന്ന് ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തരൂരിനെ കുറ്റമുക്തനാക്കിയ ഡൽഹി റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പുനഃപരിശോധനാ ഹർജി വൈകിയതെന്ന് ബോധിപ്പിച്ച പൊലീസ് ആ ദിവസങ്ങളിൽ ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയെ എതിർത്ത ശശി തരൂർ, പൊലീസ് ഒഴികഴിവ് പറയുകയാണെന്ന് വാദിച്ചു. ഹർജി സമർപ്പിക്കാൻ അനുമതി […]
തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു
തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു. കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു
മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ ആക്രമിച്ചു. ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് വീടിൻ്റെ പുറകുവശത്ത് ആടിനെ മേയ്ക്കാൻ വിട്ടപ്പോഴായിരുന്നു ആക്രമം ഉണ്ടായത്.വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. വീണ്ടും പുലിയിറങ്ങിയത്തോടെ പ്രദേശവാസികൾ ഭയത്തിലാണ് കഴിയുന്നത്. ഹരിദാസന്‍റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നുംനാട്ടുകാർ പറയുന്നു.
കൊടുവള്ളിയിലെ സ്വർണവേട്ട; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡിആർഐ
കോഴിക്കോട് കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്, റഫീക്ക്എന്നിവരാണ് അറസ്റ്റിലായത്. നാല്കോടിയിലേറെ രൂപയുടെ സ്വർണത്തിന് പുറമെ 13.5 ലക്ഷം രൂപയും പിടികൂടികൂടിയിരുന്നു. ജയ്‌ഫറിന്റെ വീട്ടിലാണ് വിവിധ കള്ളക്കടത്തു സംഗങ്ങൾ എത്തിക്കുന്ന സ്വർണംഉരുകിയിരുന്നത്. ടെറസിലും വീടിന്റെ പുറകിലുമായി ഇതിന് പ്രത്യേക ക്രമീകരണങ്ങൾ. റഷീദും റഫീകുമായിരുന്നുസ്വർണം […]












