കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ കെ.ടി ദേവദാസ് പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം. നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൊവിഡിന് ശേഷം നഗരത്തിലെ മിക്ക ബസുകളിലും ക്ലീനർമാർ ഉണ്ടാകാറില്ല. ഇതിന് പകരക്കാരായാണ് രാവിലെയും വൈകിട്ടും സ്‌കൂൾ […]
Kerala
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാൾ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ചു
കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപെടുത്തിയത്. ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം ഊന്നുകൽ പൊലീസിന് കൈമാറി. കിണറ്റിൽ വീണതിനെ തുടർന്ന് ചെറിയ പരുക്കുകൾ പറ്റിയ ശശിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഇന്നലെയാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം; കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്.പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. അതേ സമയം കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് സി ഡബ്ലിയു സി കടന്നു. കേസിലെ പ്രധാന പ്രതി അനിൽകുമാറിന് പുറമേ തൃപ്പൂണിത്തുറയിലെ ദമ്പതികളും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവും […]
സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്; കെ സുരേന്ദ്രൻ
സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ബിജെപി. പിൻവലിച്ചില്ലെങ്കിൽ കേരളം സ്‌തംഭിക്കുന്ന സമരങ്ങൾ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന […]
കേരളം കണ്ടത്തിൽ വച്ച് ഏറ്റവും ഈഗോ നിറഞ്ഞ മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്; ഷാഫി പറമ്പിൽ
ഇന്ധന സെസ് പിൻവലിക്കാത്തത് ഭരണകൂട നെറികേടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നത്. സഭയ്ക്ക് അകത്തും പുറത്തതും ശക്തമായ സമരങ്ങൾ തുടരും. ഒരു ന്യായികരണവും ജനങ്ങൾ കേൾക്കില്ല. പാവപ്പെട്ടവന് ഒരു ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു കേരളം കണ്ടത്തിൽ വച്ച് ഏറ്റവും ഈഗോ നിറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നീതിയെക്കാൾ, ജനങ്ങളോട് നിറവേറ്റേണ്ട കടമായേക്കാൾ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് […]
ഇന്ധന സെസ് വര്‍ധന; രാപ്പകല്‍ സമരത്തിനൊരുങ്ങി പ്രതിപക്ഷം
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരായി നാല് എംഎംല്‍എമാര്‍ നാലാമത്തെ ദിവസവും സത്യാഗ്രഹവുമായി മുന്നോട്ടുപോകുകയാണ്. ഇന്നലെ ധനമന്ത്രി, സമരം ചെയ്യുന്ന പ്രതിപക്ഷ […]
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ രാജ് (40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാര്‍ പറഞ്ഞു. സ്ഥലത്ത് വച്ച് തന്നെ കുഴഞ്ഞുവീണ ഡോക്ടറെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷത്തിലേറെയായി മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഡോ. സൂരജ്. […]
കാടും നാടും വിട്ട് കൂടുജീവിതത്തോട് ഇണങ്ങി പാലക്കാട്ടെ ‘ധോണി’
കഴിഞ്ഞ മാസം 22നാണ് പാലക്കാട്ടെ ധോണിയില്‍ നാട് വിറപ്പിച്ച പി.ടി സെവന്‍ എന്ന ആനയെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. നാട്ടിലെ പരാക്രമങ്ങള്‍ക്കും കാട്ടിലെ വാസത്തിനും അവസാനമായതോടെ ധോണി ഇപ്പോള്‍ ശാന്തനാണ്. ഇപ്പോഴും വനംവകുപ്പ് പ്രത്യേകമായി തയ്യാറാക്കിയ മരത്തിന്റെ തടികള്‍ കൊണ്ടുള്ള കൂട്ടിലാണ് ആന കഴിയുന്നത്. ധോണിയില്‍ നിന്ന് പിടികൂടിയ ആനയെന്ന നിലയില്‍ വനംമന്ത്രി എ കെ ശശീന്ദ്രനാണ് ആനയ്ക്ക് ധോണിയെന്ന പേര് നല്‍കിയത്. മയക്കുവെടി വച്ച് കൊണ്ടുപോയ ധോണി ഇപ്പോള്‍ എവിടെയാണെന്നാണ് നാട്ടുകാരും ചോദിക്കുന്നത്. തടിക്കൂട്ടിലായ […]
ഇന്ധന സെസ്; കാൽനടയായി നിയമസഭയിലേക്ക് പ്രതിപക്ഷ എംഎൽഎമാർ
ഇന്ധന സെസ് പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്ക് എംഎൽഎമാർ കാൽനടയായി നടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഈ മാസം 13, 14 തിയതികളിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാന സർക്കാരിന്റേത് ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിർദേശങ്ങളാണ്. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും’- വി.ഡി സതീശൻ പറഞ്ഞു. […]
മരടിൽ പുഴുവരിച്ച മീൻ പിടികൂടിയ കേസ്; കണ്ടെയ്നറുകളുടെ ഉടമയെ കണ്ടെത്തി
മരടിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ടു കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങൾ. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകിയതാണെന്നും പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചു. എറണാകുളം മരടിൽ രണ്ടു കണ്ടെയ്നറുകളിൽ ആയി പഴകിയ മീൻ പിടികൂടിയ സംഭവത്തിൽ കണ്ടെയ്നർ ലോറികളുടെ ഉടമയായ ലക്ഷ്മി പ്രസാദിനോട് നേരിട്ട് ഹാജരാക്കണമെന്ന് മരട് നഗരസഭ അറിയിച്ചിട്ടുണ്ട്.കണ്ടെയ്നറുകൾ തന്റേതാണെന്നും എന്നാൽ പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മിപ്രസാദ് പറഞ്ഞു. ലോറികൾ […]












