നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Kerala
അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ ചര്‍ച്ചയിലേക്ക് കടക്കുക. അദാനി വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷം സ്വകാര്യ ബില്ലുകളുടെ അവതരണം ഇരു സഭകളിലും നടക്കും. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലും ഇന്ന് പാര്‍ലമെന്റിലെത്തും. ലോക്‌സഭയിലും രാജ്യസഭയിലും […]
കാട്ടാന ആക്രമണം: ഇടുക്കിയില്‍ ഇന്ന് നിര്‍ണായക യോഗം; അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയ്ക്ക്
ഇടുക്കിയില്‍ തുടര്‍ച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. സിസിഎഫ് ആര്‍ എസ് അരുണ്‍, വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയ എന്നിവര്‍ ഉള്‍പ്പെടെയാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. ആക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കണമെന്ന നിര്‍ദേശം ഇന്ന് ചര്‍ച്ച ചെയ്യും. നിരന്തരം ജനവാസമേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ […]
പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ദമ്പതിമാരാണ്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആറാം തിയതിയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ സിസേറിയന്‍ നടത്തിയപ്പോള്‍ രക്തസ്രാവം കൂടിയതിനാല്‍ അനിതയെ തൃശൂര്‍ മെഡിക്കല്‍ […]
പാലക്കാട്ടെ തീപിടുത്തം: തീ അണയ്ക്കാന്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടിയെന്ന് ഫയര്‍ഫോഴ്‌സ്
പാലക്കാട്ട് നഗരത്തിലെ ടയര്‍ കടയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഫയര്‍ ഫോഴ്‌സ്. നഗരത്തിലെ 58 ഹൈഡ്രന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തനക്ഷമമല്ലെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. പുതിയതായി സ്ഥാപിച്ചവ പോലും പ്രവര്‍ത്തനരഹിതമാണ്. ഒടുവില്‍ തീ അണയ്ക്കാനായി നഗരത്തിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നാണ് ഒടുവില്‍ വെള്ളമെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫയര്‍ ഫോഴ്‌സെത്തി അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ തീ പൂര്‍ണമായും അണച്ചത്. മലമ്പുഴ കനാലില്‍ നിന്ന് പോലും വെള്ളമെടുക്കാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചില്ലെന്ന പരാതിയും […]
ഇന്ധനസെസ് വര്‍ധന: ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം
ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും പരിഹാസത്തിനും യുഡിഎഫ് നേതാക്കള്‍ ഇന്ന് മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതാകും എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണമെന്നും ഉറപ്പായിട്ടുണ്ട്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കോലാഹലങ്ങള്‍ […]
പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി
പീഡനശ്രമ ക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം ഹാജരായത് ജൂനിയർ അഭിഭാഷകയാണ്. വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി പറഞ്ഞു.വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്നും […]
പ്രണയാഭ്യർത്ഥന നിരസിച്ചു; പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഇരുപത്തി രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം മണ്ണാർമല പച്ചീരി ജിനേഷിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. ഇത് നിരസിച്ചതിന്റെ പ്രതികാരമായി പെൺകുട്ടി ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു. പെരിന്തൽമണ്ണ […]
കടുവ ചത്ത സംഭവം; വിവരം നൽകിയ വ്യക്തിയുടെ ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് വനം മന്ത്രി
വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകി സഹായിച്ച ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. കടുവ ചത്ത സംഭവത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട ശ്രീ. ഹരികുമാറിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചിരുന്നു. ശ്രീ. ഹരികുമാർ കേസിൽ പ്രതിയല്ല. […]
കോട്ടയത്ത് കാലിത്തീറ്റ കഴിച്ച് അവശനിലയിലായിരുന്ന പശു ചത്തു
കോട്ടയം ചമ്പക്കരയിൽ കാലിത്തീറ്റ കഴിച്ച് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ കന്നുകാലിയാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാവുന്ന മൂന്നാമത്തെ പശുവാണ് ജോജോയുടേത്. മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ദഹനകേട്, പാൽ കുറയുന്നു, തീറ്റയും വെളളവും എടുക്കുന്നില്ല, രക്തം പോകുന്നു, തളർച്ച എന്നീ ആരോഗ്യ പ്രശ്നങ്ങളാണ് കന്നുകാലികളിൽ കണ്ടെത്തിയത്. കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂർ, കെ എസ് പുരം തുടങ്ങിയ മേഖലകളിലും […]












