കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് എസ് സി എസ് ടി കമ്മിഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പരാതി പരിഹാര അദാലത്തിലാണ് റിപ്പോർട്ട് നൽകുക. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി വിശ്വനാഥൻ്റെ വീടും സന്ദർശിക്കും. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. […]
Kerala
പാലക്കാട് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം
പാലക്കാട് മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്
എറണാകുളം, കളമശേരി ടിവിഎസ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; ശിക്ഷയായി പൊലീസിന്റെ വക ആയിരം തവണ ഇംപോസിഷന്‍
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബസുകളുടെ ഓട്ടപ്പാച്ചില്‍ ദിവസവും നിരവധി ജീവനാണെടുക്കുന്നത്. ഇതിനിടയിലാണ് പൊലീസ് നഗരത്തില്‍ വ്യാപക പരിശോധന നടത്തിയതും മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാരെ അറസ്റ്റിലായതും. ഇവരെയാണ് ഹില്‍പാലസ് പൊലീസ് ഇംപോസിഷന്‍ […]
വിശ്വനാഥന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്ര അവസാനിച്ചതോടെ രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൽപ്പറ്റപാറവയൽ കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചു. നീതി കിട്ടുംവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഉറപ്പ് നൽകി. കൽപ്പറ്റ മണിയങ്കോട് കോൺഗ്രസിന്റെ കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് രാഹുൽ സന്ദർശിച്ചു. തുടർന്ന് കളക്ട്രേറ്റിൽ നടന്ന വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ വീട്ടിലെത്തുന്ന രാഹുൽ ഗാന്ധി വൈകിട്ട് […]
കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനവുന്നില്ലെന്ന് യുവതി ആരോപിച്ചു. പരാതി നൽകിയിട്ടും പഞ്ചായത്ത് ഇടപെട്ടില്ലെന്നും ആരോപണം. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
ഉണ്ണി മുകുന്ദനെതിരായ കേസിൽ വാദം മറ്റാന്നാൾ തുടരും; പരാതി ഉയരുന്നത് 6 വർഷങ്ങൾക്ക് മുൻപ്
ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരായ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ ഉണ്ണി മുകുന്ദനെതിരെയെടുത്ത കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറഞ്ഞത്. ഇതോടെയാണ് കേസ് വീണ്ടും ചർച്ചയായത്. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാൻ മുൻകൂർ അനുവാദം വാങ്ങി […]
യൂട്യൂബ് ട്രെൻഡിംഗിൽ കേരളത്തിൽ ഒന്നാമതായി ക്രിസ്റ്റി ട്രെയ്ലർ; ആഗോളതലത്തിൽ 50-ാം സ്ഥാനത്ത്
യൂട്യൂബ് ട്രെൻഡിംഗിൽ കേരളത്തിൽ ഒന്നാമതായി ക്രിസ്റ്റി ട്രെയ്ലർ. മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡിംഗ് പട്ടികയിൽ അൻപതാം സ്ഥാനത്താണ്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ […]
കൊച്ചിയിലെ ബസുകളില്‍ വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍
കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു. കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു. മദ്യപിച്ചു വാഹന മോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതായി […]
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ഇന്ന് പരിഗണിക്കും. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ വാദം കേൾക്കവെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് […]












