Kerala

വിനോദയാത്രയ്ക്ക് ശേഷം കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ ഇന്ന് ആദ്യമായി ജോലിക്കെത്തും

വിവാദമായ വിനോദയാത്രയ്ക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഇന്നു ആദ്യമായി ജോലിക്കെത്തും. കൂട്ടത്തോടെ അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണവും ഇന്നാരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റവന്യുവകുപ്പിലെ ജീവനക്കാർ ഒന്നിച്ച് വിനോദയാത്ര പോയത്. വിവാദത്തിൽ കോന്നി എം.എൽ.എയും സി പി എം നേതാവുമായ കെ.യു.ജെനീഷ് കുമാറും സി.പി.ഐ അനുകൂല സർവീസ് സംഘടനയും തമ്മിലുള്ള വാക്പോര് ഇന്നലെയും തുടർന്നു. എംഎൽഎക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസീൽദാരുടെ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാം എംഎൽഎയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസിൽ കൊണ്ടുവന്നത് എംഎൽഎ […]

Kerala

കുട്ടനാട്ടിലെ സിപിഐഎമ്മിൽ കൂട്ടയടി; അക്രമം നടത്തിയത് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പരുക്കേറ്റവർ

ആലപ്പുഴ കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയത സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ പാർട്ടി പ്രവർത്തകർ രം​ഗത്ത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ ഞങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ടെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക […]

Kerala

കൊല്ലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ

കൊല്ലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. തേവള്ളി പാലസ് നഗർ 71ൽ, കല്പിടാന്തി വടക്കതിൽ വീട്ടിൽ നിഥിൻ(23), ദേശിംഗനാട് നഗർ34 ൽ അഭിനന്ദ്(20), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട്, ഗാന്ധി നഗർ 95, ഷിബിനാ മൻസിലിൽ നാദിർഷാ (25), കിളികൊല്ലൂർ, കോയിക്കൽ, എ.എസ് മൻസിലിൽ സെയ്ദാലി (25) എന്നിവരാണ് വിവിധ സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്. സിറ്റി പൊലീസിന്റെ പരിധിയിൽ നടന്ന പരിശോധനയിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അരുണിന്റെ […]

Kerala

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്.  കഴിഞ്ഞ ദിവസവും നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടിയിരുന്നു. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.7 […]

Kerala

ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്നാരംഭിക്കും

ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റിനു മുന്നിലുമാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട്ട് നിർവഹിക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച് നാളെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമരം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേയും രാപ്പകൽ സമരങ്ങൾ […]

Kerala Local

സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ (ലാലപ്പന്‍) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ് ലാല്‍ വെള്ളം വാങ്ങി കുടിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അന്തിക്കാട് പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി […]

Kerala

ഉദ്യോഗസ്ഥരുടെ മൂന്നാർ യാത്ര; കോന്നി താലൂക്ക് ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായി ജ്വല്ലറി ഉടമ

ഉദ്യോഗസ്ഥർ കൂട്ടത്തോടെ കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം സ്വദേശിയായ ജ്വല്ലറി ഉടമ. ഐരമൺ സ്വദേശി കരുണാകരന് ഊന്നുവടിയും സാമ്പത്തിക സഹായവും വീട്ടിലെത്തിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോട്ടയത്തെ ജ്വല്ലറി ഉടമ ടോണി വർക്കിച്ചൻ്റെ ഇടപെടൽ. “ഞാൻ ന്യൂസിലൂടെയാണ് ഈ വാർത്ത കണ്ടത്. എനിക്ക് സങ്കടം തോന്നി. കാരണം ഒരു പ്രായമുള്ള എഴുപത്തെട്ട് വയസ്സുള്ള അച്ചാച്ചൻ മൂന്ന് നില കയറി ചെന്നപ്പോൾ […]

Kerala

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് യുവാവ് തൂങ്ങി നിൽക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവാണിത്. വയനാട് മേപ്പാടി പാറ വയൽ സ്വദേശി വിശ്വനാഥൻ ( 46 ) ആണ് മരിച്ചത്. മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭാര്യയുടെ […]

Kerala

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരനാണ് ജീവന്‌‍ നഷ്ടമായത്. മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അതേസമയം, കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് […]

Kerala

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം സംബന്ധിച്ച് വ്യാജപ്രചാരണം നടന്നു’; എന്തിന് ക്രൂരതയെന്ന് ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. പല രേഖകളും ഇതിനായി വ്യാജമായി നിര്‍മിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം ചാണ്ടി ഉമ്മന്‍ ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് മകനെന്ന നിലയില്‍ തനിക്ക് പൂര്‍ണമായ ശ്രദ്ധയും കരുതലുമുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ പിതാവിന്റെ ചികിത്സയ്ക്കായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ( ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാവിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. എല്ലാ മെഡിക്കല്‍ രേഖകളും തന്റെ പക്കലുണ്ട്. […]