പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും. വിവാദം മുഖവിലക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് അനുസരിച്ചുള്ള സുരക്ഷാ വലയം പൊലീസ് തുടരട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെയും നിലപാട്. തലസ്ഥാനത്ത് തുടരുന്ന മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതി മുതൽ സെക്രട്ടറിയേറ്റ് വരെ പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വിഷയം രാഷ്ട്രീയായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ […]
Kerala
തേഞ്ഞിപ്പലം പോസ്കോ കേസ്; ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം
തേഞ്ഞിപ്പലം പേക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിനെ മനുഷ്യാവകാശ കമ്മീഷൻ ഇൻവസ്റ്റികേഷൻ ടീമിൻ്റെ അന്വേഷണം. ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്നും വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ അംഗം ബൈജുനാഥ് പറഞ്ഞു. ഇൻവസ്റ്റിലകേഷൻ ടീമിൻ്റെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഏറെ വിവാദങ്ങൾക്ക് വഴി വെച്ച തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ മാതാവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ഇടപെടൽ. കേസ് ഏറെ ഗൗരസ്വഭാവമുളളതാണെന്നും അതിനാൽ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും മനുഷ്യാവകാശ […]
കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള സ്പെഷ്യൽ തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരമാണ് നടപടി. സ്പെഷ്യൽ തപാൽ വോട്ടുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്നു സംയുക്ത പരിശോധനയിലൂടെ കണ്ടെത്താനായിരുന്നു നിർദേശം. ഹൈക്കോടതിയുടെ കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകൾ ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും പരിശോധിക്കും. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ […]
മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചു; ആലുവ സ്വദേശി പിടിയിൽ
മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചിരുന്നയാൾ പിടിയിൽ.ആലുവ സ്വദേശി സാബു നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദീൻ എന്നയാൾക്കായിരുന്നു. അദ്ദേഹത്തിന്‍റെ സ്ക്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചു കൊണ്ടിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്‍റെ തട്ടിപ്പ് പൊളിഞ്ഞത്.
‘ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം’; വനിതാ ഐപിഎല്ലിൽ ഇടം നേടിയ ഏക മലയാളി .
പ്രഥമ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം മിന്നു മണി പറഞ്ഞു. വനിതാ ഐപിഎൽ തുടങ്ങിയ ഈ വർഷം തന്നെ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെയധികം പ്രതീക്ഷയോടെ ടൂര്ണമെന്റിനെ നോക്കിക്കാണുന്നു എന്ന് മിന്നു വ്യക്തമാക്കി. ആദ്യ കാലത്ത് അത്ലറ്റിക്സിൽ ആയിരുന്നു മിന്നു ശ്രദ്ധ നൽകിയിരുന്നത്. ആ സമയത്ത് നാട്ടിൽ ചേട്ടന്മാരുടെ കൂടെ കളിച്ചായിരുന്നു താരം ക്രിക്കറ്റിലേക്ക് എത്തിയത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ […]
സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധം; കടുത്ത നടപടിയുമായി കേരള സർക്കാർ
ബസുകളുടെ നിയമ ലംഘനത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. ബസുകളിലെ പരിശോധന കർശനമാക്കാനും ഇന്ന് കൊച്ചിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ […]
മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ പിടിയിൽ
തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് വെള്ളറട സ്വദേശിയായ 23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തേക്കുപാറ ജുമാ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന്, കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം […]
മൂന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം; പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും
തൃശ്ശൂരിൽ വീട്ടിൽ കയറി മൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി സബീഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. തൃശ്ശൂരിൽ വീട്ടിൽ കയറി മൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. 2020 ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വാടക […]
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നത്.
റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. പൊതുനിരത്തുകളിലും വശങ്ങളിലുമുള്ള അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യമാണ് ചർച്ച ചെയ്യുക. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ടെലഫോൺ കമ്പനികൾ, വിവിധ […]












