Kerala

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം നടത്തിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.  പന്മനയിൽ ഉള്ള മദ്രസയിൽ ആയിരുന്നു സംഭവം. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ നേരത്തെ ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. ഒളിവിൽ ആയിരുന്ന അബ്ദുൽ വഹാബിനെ ചവറ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പന്മനയിൽ ഉള്ള മദ്രസയിൽ ആയിരുന്നു സംഭവം. രണ്ടു […]

Kerala

കാണാതായ 17കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

പാലക്കാട് പേഴുങ്കരയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ബിഗ് ബസാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അനസ് (17) മരിച്ചത്. തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു ചൊവ്വാഴ്ചയാണ് അനസിനെ കാണാതാകുന്നത്. സ്ഥിരമായി പോയിരുന്ന കടയില്‍ നിന്ന് തലവേദനയാണെന്ന് പറഞ്ഞ്, നേരത്തെ ഇറങ്ങുകയായിരുന്നു. രാത്രി വൈകിയും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം കുട്ടി ചാവക്കാടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയെങ്കിലും അവിടെ നിന്ന് കുട്ടി കടന്നുകളഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈലും വിറ്റതായി സൂചന […]

Kerala

മാനസിക രോഗികൾക്ക് നൽകുന്ന മരുന്നുകൾ കടത്താൻ ലോബി; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട്

തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇടനിലക്കാർ വഴി മരുന്ന് കടത്തൽ വ്യാപകം. സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന മനസികൾ രോഗികൾക്ക് നൽകുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീൽ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാർമസിയിൽ നിന്ന് മരുന്ന് നൽകാൻ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് നിലവിൽ മരുന്നുവില്പന. ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ ഒരു ലോബി […]

Kerala

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്. അറുപത് ഇടങ്ങളിൽ ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താൽ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയിൽ രണ്ട് സ്ഥലങ്ങൾ, പറവൂർ, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. ആകെ അഞ്ചിടങ്ങളിൽ […]

Kerala

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ മോഹനൻ, അദ്ദേഹത്തിൻറെ ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങിമരിച്ചത് വീട്ടിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന് കട നടത്തുന്ന മോഹനൻ ഇന്ന് കട തുറന്നിരുന്നില്ല. വീട് അടഞ്ഞു കിടക്കുകയുമായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതോടെ ഇന്നലെ രാത്രി വീടിൻ്റെ പിറകിലെ വാതിൽ തള്ളി ചവിട്ടി പൊളിച്ച് അകത്തുകടന്നു. ഇവർ അകത്തേക്ക് കയറിയപ്പോൾ […]

Kerala

കോഴിക്കോട് വിദ്യാർത്ഥി ആത്‌മഹത്യ ചെയ്തനിലയിൽ

കോഴിക്കോട് വിദ്യാർത്ഥി ആത്‌മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയായ പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. ജീവിക്കാൻ താത്പര്യമില്ലെന്ന് നിതിൻ ശർമ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു.

Kerala

‘സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ ആരോപണം തെറ്റാണെന്നും രാഷ്ട്രീയപ്രീതമാണെന്നും പറഞ്ഞവർ മറുപടി നൽകണം. കേന്ദ്ര ഏജൻസികൾ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തുകയാണെങ്കിൽ വമ്പൻ സ്രാവുകൾ ഇനിയും അറസ്റ്റിലാകുമെന്നും ചെന്നിത്തല. എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ അറസ്റ്റോടെ സത്യം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും നടന്നതെന്ന പ്രതിപക്ഷ ആരോപണം […]

Kerala

ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും

ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ […]

Kerala

ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത

വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന്‍ ക്ഷീണം കൊണ്ട് ഒന്നു മയങ്ങിയപ്പോള്‍ പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് മോഷണം പോയി. തൊടുപുഴ സ്വദേശി അയ്യപ്പന്റെ ബാഗാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കള്ളന്‍ ഇപ്പോഴും കാണാമറയത്താണ്. കഴിഞ്ഞ വെള്ളിയാഴ്ച ഡയാലിസിസ് കഴിഞ്ഞു വരുന്ന വഴി 2000 രൂപ കൊടുത്ത് 5 സെറ്റ് ടിക്കറ്റ് ഏജന്റില്‍ നിന്ന് വാങ്ങി. അത് വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ട് ചിലവ് കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അയ്യപ്പന് അപ്പോള്‍ ഉണ്ടായിരുന്നത്. […]

Kerala

കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം; തൊഴിലാളി യൂണിയനുകളുമായി മാനേജ്മെൻ്റിൻ്റെ ചർച്ച ഇന്ന്

കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന നിർദ്ദേശം തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ മാനേജ്‌മെന്റ് വിളിച്ച അടിയന്തിര യോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുക. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകുക എന്നതാണ് മാനേജ്‌മെന്റ് നിർദ്ദേശം.100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ആദ്യ ഘട്ടം ലഭിക്കൂ. […]