കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Kerala
മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ 24 സത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബർ 17ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇതിൻ്റെ […]
ഷുഹൈബ് വധം: ഘാതകരെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരും -കെ സുധാകരന്‍]
കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിൻ്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഷുഹൈബ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ ചോരയ്ക്ക് സിപിഐഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന സർക്കാർ കുടുംബത്തിന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ്. മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഖജനാവില്‍ നിന്നും 1.36 കോടി രൂപ ചെലവാക്കി മുന്‍നിര […]
വിശ്വനാഥന്റെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും വയനാട് എംപി ആവശ്യപ്പെട്ടു. “വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ ഉൾപ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്താണെന്ന പൊലീസ് റിപ്പോർട്ടിനെ അവർ തള്ളിക്കളയുന്നു. സംസ്ഥാന […]
വിശ്വനാഥന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിശ്വനാഥന്റെ രണ്ട് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. എസ് സി – എസ് ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇന്നലെ കമ്മിഷന്‍ ചെയര്‍മാന്‍ വിശ്വനാഥന്റെ വീട്ടിലെത്തിയപ്പോഴും കുടുംബം പരാതികള്‍ പറഞ്ഞു. ഇതിന്റെ […]
ആര്‍എസ്എസ്-ജമാ അത്തെ കൂടിക്കാഴ്ച; വിമർശിച്ച് കോണ്‍ഗ്രസും ലീഗും
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസും ലീഗും. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍. ആർഎസ്എസുമായി ചർച്ചക്കുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും അവരുമായി പോരാടേണ്ട സമയമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആർഎസ്എസുമായി കഴിഞ്ഞ മാസം 14ന് ഡൽഹിയിൽ വച്ച് ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമർശനവുമായി വിവിധ സംഘടനകൾ രംഗത്ത് എത്തിയത്. മതേതര ശക്തിയുടെ പോരാട്ടത്തെ […]
സിപിഐഎം ക്വട്ടേഷന്‍ സംഘങ്ങളെ ഉത്പാദിപ്പിക്കുന്ന കമ്പനി; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ നാലാം വാര്‍ഷികമാഘോഷിക്കുന്നതിനിടയിലാണ് കൊലപാതക രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു ‘കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല. മകനെയോര്‍ത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണ്… കൊലപാതകത്തിന് മുമ്പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ വന്നതോടെ നിലനില്‍പ്പിനായി സ്വയം സംഘടിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അഴിഞ്ഞാടുന്നതിന്റെ […]
കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ
കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ നടപടിക്ക് ശുപാർശ ചെയ്ത് കളക്ടർ. ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ ലീവെടുത്തും എടുക്കാതെയും മൂന്നാറിന് വിനോദയാത്ര പോയ വാർത്ത ട്വന്റിഫോറാണ് ആദ്യം പുറത്തുവിട്ടത്. കോന്നി താലൂക്ക് ഓഫീസിൽ ആകെയുള്ള 61 ജീവനക്കാരിൽ മുപ്പതിലേറെ പോരും അവധിയെടുത്ത് വിനോദയാത്ര പോയിരുന്നു. പൊതുജനത്തെ വെല്ലുവിളിച്ചുകൊണ്ട് […]
‘ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം’; സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ വാട്‌സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ ഇ.ഡി
ലൈഫ് മിഷന്‍ കോഴക്കേസില്‍ വാട്‌സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരാറിലെ കള്ളപ്പണം വരുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ചാറ്റെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് ചാറ്റില്‍ എം ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് നല്‍കുന്നത്. 2019 ജൂലൈ 31നാണ് ചാറ്റ് നടന്നിരിക്കുന്നത്. വാട്‌സ്ആപ് ചാറ്റ് കേസില്‍ നിര്‍ണായക തെളിവാക്കി മുന്നോട്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. ‘എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്‌നയുടെ […]
സംസ്ഥാനത്ത് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയോ ? സത്യാവസ്ഥ പരിശോധിക്കാം
സംസ്ഥാനത്ത് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ നിരവധി പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലഹരി വിൽപന വ്യാപകമാകുന്നെന്നും ഇത് തടയാനായാണ് ടർഫുകളിൽ സമയ നിയന്ത്രണം കൊണ്ടുവരുന്നതെന്നുമാണ് പ്രചരണം. എന്നാൽ പ്രചരിക്കുന്ന വാർത്ത വസ്തുതാപരമല്ല. തിരുവനന്തപുരം നഗരപരിധിയിലെ സ്‌പോർട്‌സ് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കരട് മാതൃകയ്ക്ക് കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതുവരെയും അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. നഗരത്തിനുള്ളിൽ സ്‌പോർട്‌സ് ടർഫുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലും, രാത്രി വൈകിയുള്ള പ്രവർത്തനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തിലിന്റേയും […]












