Kerala

9ാം ക്ലാസുകാരിയെ MDMA കാരിയറാക്കിയ സംഭവം; കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി വെളിപ്പെടുത്തിയ പേരിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ പെണ്‍കുട്ടി ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്ന് അയസ അയല്‍വാസി ആരോപിച്ചു. സ്‌കൂളിലും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പെണ്‍കുട്ടിയുടെ മാതാവിനൊപ്പം സ്‌കൂളിലും സ്‌റ്റേഷനിലും പോയിരുന്നെന്ന് അയല്‍വാസി പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തി […]

Kerala

വീണ്ടും കേബിൾ കുരുങ്ങി അപകടം, കൊച്ചിയിൽ അഭിഭാഷകന് പരുക്ക്

കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്. അതേസമയം കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിരുന്നു . സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ […]

Kerala

അതിർത്തി തർക്കം; സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചത്. മാരൂർ സ്വദേശി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. മരിച്ച സുജാതയുടെ മക്കൾ കാപ്പ കേസിൽ അടക്കം പ്രതികളാണ്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറി അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മരിച്ച സുജാതയുടെ രണ്ടു മക്കൾ കഴിഞ്ഞദിവസം പ്രദേശത്തെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനായി […]

Kerala

രണ്ട് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ. ഇതിനായി തലശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. മട്ടന്നൂർ, മൂഴിക്കുന്ന് സ്റ്റേഷനുകളിൽ രണ്ട് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം,തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും.വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 […]

Kerala

ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്; 10 പേരെ പ്രതി ചേർത്തു

ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്് കേസിൽ 10 പേരെ പ്രതിചേർത്ത് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ. പ്രതികൾ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പെൺകുട്ടി 24നോട് വിശദീകരിച്ചു. പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് […]

Kerala

മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നു; ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നുവെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ പാത്രമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നു. പ്രതിഷേധിക്കുന്നവരെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. സത്യാഗ്രഹ സമരം എന്ന് പരിഹസിച്ചവർ ആത്മഹത്യാ സ്‌ക്വാഡുകൾ എന്ന് ഇപ്പോൾ പറയുന്നു. കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്. സിപിഐഎം എംഎൽഎ മരിച്ചതിനാൽ ദുഖസൂചകമായി വെച്ച കരിങ്കൊടി വരെ അഴിച്ചു മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകൾക്ക് മുന്നിൽ വിറച്ചു പോയ പാർട്ടിയാണ് സിപിഐഎം. സർക്കാരിനെതിരായ […]

Kerala

വിശ്വനാഥന്റെ മരണം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ദുരൂഹത സാഹചര്യത്തിൽ ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. ഭാര്യയുടെ പ്രസവത്തിനായി വിശ്വനാഥൻ മെഡിക്കൽ കോളജിൽ എത്തിയ ദിവസം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ ചോദ്യം ചെയ്‌തെന്ന് പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അന്നേദിവസം ആശുപത്രി പരിസരത്തുണ്ടായിരുന്ന 450 കൂട്ടിരിപ്പുകാരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുകയാണ്. ഇതുവരെ 72 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിർണായക […]

HEAD LINES Kerala

ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ ഇ ഡി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കും. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം കോടതിയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുടെ അഡീഷണ‌ൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം […]

Kerala

തൃശൂർ ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ ദേശീയ പാത ചെമ്പൂത്രയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. പള്ളുരുത്തി സ്വദേശി അർജുൻ (25) ആണ് മരിച്ചത്. ബംഗളൂരിൽ നിന്നും എറണാകുളം പള്ളുരുത്തിയിലേക്ക് വന്ന ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പൂർണ്ണമായും തകർന്നു. പള്ളുരുത്തി സ്വദേശി നിസാമിന് (24) ഗുരുതരമായി പരുക്കേറ്റു. എറണാകുളം പള്ളുരുത്തി സ്വദേശിയായ സഫർ എന്നയാൾ കമ്പനി മീറ്റിംഗിനായി ബംഗളൂരുവിൽ പോയപ്പോൾ സുഹൃത്തുക്കളായ അർജുൻ ബാബു, നിസാം, ജിബിൻ, ഉണ്ണികൃഷ്ണൻ , പ്രദീപ് എന്നിവർ കൂടെ പോകുക ആയിരുന്നു. മരണപ്പെട്ട […]

Kerala

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്; ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപയാണ് കെഎസ്ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്. മാസങ്ങളായി നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പരാതി. എന്നാല്‍ ഈ പരാതി അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന് […]