Kerala

മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചാണ്ട്

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും മധുവിന്റെ ഓര്‍മ്മയിലാണ് കുടുംബം. ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ […]

Kerala

നടൻ മുരളിയുടെ പ്രതിമ നിർമാണം: വ്യാജപ്രചാരണങ്ങൾക്കെതിരേ നിയമനടപടിയെന്ന് കേരള സംഗീത നാടക അക്കാദമി

നടൻ മുരളിയുടെ പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കേരള സംഗീത നാടക അക്കാദമി ഭരണ സമിതി. മുരളിയുടെ വെങ്കല ശില്പമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തൃശൂർ റീജിയണൽ തീയറ്ററിന് മുന്നിൽ 12 വർഷമായുള്ള കരിങ്കൽ ശിൽപമാണ്. അക്കാദമിയുടെ യശസ് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശമാണ് പ്രചാരണത്തിന് പിന്നിൽ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി. നടന്റെ വെങ്കലപ്രതിമ നിർമിക്കാൻ കരാറേറ്റെടുത്ത ശില്പി വിൽസൺ പൂക്കായി, അക്കാദമിയിൽനിന്ന് മുൻകൂറായി […]

Kerala

സഞ്ചി പരിശോധിച്ചു, മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്‌തെന്ന്‌ പൊലീസ്

കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ആള്‍ക്കൂട്ട വിചാരണ സ്ഥിരീകരിച്ച് പൊലീസ്. ആദിവാസിയാണെന്നറിഞ്ഞ് ബോധപൂര്‍വ്വം ചോദ്യം ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിലുള്ള മനോവിഷമം കൊണ്ടാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ മാസം പത്തിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. വിശ്വനാഥനെ മെഡിക്കല്‍ കോളജിലെ മാതൃ ശിശു പരിചരണ കേന്ദ്രത്തിന്റെ പരിസരത്തുവച്ച് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ആദിവാസി ആണെന്ന് മനസിലാക്കിയാണ് ആളുകള്‍ മോഷണകുറ്റം […]

Kerala

വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വർക്കലയിൽ സർവീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് 24 കാരനായ ആദർശ്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

നിർവാണിന് 11 കോടി സഹായം നൽകി അജ്‍ഞാതൻ; താങ്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി; ഷെയിൻ നിഗം

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) പിടിപ്പെട്ട ഒന്നര വയസുകാരൻ നിർവാണിന്റെ ചികിത്സക്ക് 11 കോടി രൂപയുടെ സഹായം എത്തിച്ച അജ്ഞാതന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയെന്ന് നടൻ ഷെയിൻ നിഗം. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്. ലോകത്തിൻ്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി നിർവാണിൻ്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നും ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. വലിയൊരു സഹായം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നിർവാണിന്റെ കുടുംബം. നിർവാണിന്റെ ചികിത്സക്ക് പതിനേഴര […]

Kerala

ഒമ്പതാംക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി: സംഭവം ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ. വിഷയം ഗൗരവതരമെന്ന് കമ്മീഷൻ അറിയിച്ചു. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് വരുന്നത് കൂടുതൽ വിപത്തുകൾ ഉണ്ടാകുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ട്വന്റി ഫോർ വാർത്തയിൽ പ്രതികരിക്കവെയാണ് മനുഷ്യാവകാശ കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാൽ, പോലീസുമായും എക്സൈസുമായും ചേർന്ന് ബോധവൽക്കരണ നടപടികൾ ശക്തമാക്കുമെന്നും കമ്മിഷൻ അറിയിച്ചു. ഈ വിഷയത്തിൽ വെട്ടുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. […]

Kerala

കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തുക്കൾ അറസ്റ്റിൽ

കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്. നേരത്തെ, സ്കൂളിൽ സഹപാഠികളായിരുന്ന ആൺകുട്ടികൾ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി അപകട നില തരണം […]

Kerala

സംസ്ഥാനത്ത് പുതിയ മദ്യനയം; ഇന്നും നാളെയുമായി സർക്കാർതല ചർച്ച

പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച. കള്ള് ഷാപ്പ് ഉടമകളും ബാർ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ആദ്യദിനം കള്ള് ഷാപ്പ് ഉടമകളുമായാണ് ചർച്ച. കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് വേണമെന്നതും ക്ഷേമനിധി ബോർഡ് പ്രവർത്തനം ശക്തമാക്കണം എന്നതുമാണ് പരമ്പരാഗത വ്യവസായ മേഖലയിൽ നിന്ന് ഉയരുന്ന ആവശ്യം. അതേസമയം ഫസ്റ്റ് പോയിന്റിൽ തന്നെ മുഴുവൻ നികുതിയും ഏർപ്പെടുത്തണമെന്ന് ബാർ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. സെയിൽസ് ടാക്സ് […]

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,600 രൂപയായി.  ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 5210 രൂപാ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 41610 രൂപയുമായിരുന്നു ഇന്നലത്തെ വില. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 […]

Kerala

അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി

ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു.സമൂഹമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നിട്ട് നാളേക്ക് അഞ്ച് വർഷം തികയുകയാണ്.  മധുകൊല്ലപ്പെട്ട് നാല് വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും പിന്നീട് റെക്കോർഡ് വേഗത്തിലാണ് നടപടികൾ പൂർത്തിയായത്.ഏറെ കോളിളക്കം ഉണ്ടാക്കിയ കേസിന്റെ വിചാരണാവേളയിലും നിരവധി അപൂർവ്വതകൾക്ക് കോടതി സാക്ഷിയായി.127 പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറി.77പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെതുടർന്ന് […]