മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടും. ഈ മാസം ആറുമുതല്‍ പന്ത്രണ്ട് വരെയായിരുന്നു പരിശോധന.(more than 3000 cases registered in kerala for drunk driving) ട്രാഫിക് വിഭാഗം ഐജി അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേൃത്വത്തിലാണ് ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാ വ്യാപകമായി പരിശോധന നടത്തിയത്. മദ്യപിച്ച് […]
Kerala
അനധികൃത സ്വത്തുസമ്പാദനം; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം
പത്തനംതിട്ട ജില്ലാസെക്രട്ടറി എ.പി.ജയനെതിരെ നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം. അനധികൃത സ്വത്തുപയോഗിച്ച് അടൂരില്‍ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. നേരത്തെ സംസ്ഥാന എക്‌സിക്യുട്ടീവ് നിയോഗിച്ച ഏകാംഗ കമ്മീഷന്‍ എ.പി.ജയനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് അടൂരിലെ വീടിനു സമീപം ആറു കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരായ സിപിഐ അന്വേഷണം. കെ.കെ.അഷ്‌റഫ്, ആര്‍.രാജേന്ദ്രന്‍, സി.കെ.ശശിധരന്‍, പി.വസന്തം എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തുക. […]
‘കൃത്യമായി ആഹാരം കഴിക്കില്ല, ഉഴപ്പും മടിയും കാരണം ഒരു നേരം മാത്രം കഴിച്ച് ഉറങ്ങിയിട്ടുണ്ട്’; ആരോഗ്യ നില മോശമായതിന് കാരണം ജീവിത ശൈലിയെന്ന് അന്ന് സുബി പറഞ്ഞു
തന്റെ ജീവിതശൈലികൊണ്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ വ്യക്തിയാണ് താനെന്ന് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലാണ് സുബി തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തത്. മരണം സഭവിക്കുന്നതിന് 7 മാസങ്ങൾ മുൻപുള്ള വിഡിയോയിലാണ് സുബി തന്റെ ഉഴപ്പും മടിയും കാരണം തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ വിശദീകരിച്ചത്. ‘ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു. നമ്മുടെ കൈയിലിരിപ്പ് കൂടി നന്നാക്കണമല്ല. കൈയിലിരിപ്പ് എന്ന് പറഞ്ഞാൽ കൃത്യ സമയത്ത് ആഹാരം കഴിക്കുക, മരുന്ന് കഴിക്കുക ഇങ്ങനെയുള്ളവ. […]
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസിങ്ങിന് എതിരെ പൾസർ സുനി നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസിൽ വീണ്ടും വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ വിസ്താരം […]
ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.
ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വാസകോശത്തിലെ അണുബാധ മാറി
ബെംഗളുരുവിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിലെ അണുബാധ മാറി. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായി. രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്. ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടർന്നാണ് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി കാൻസർ സെന്ററിലേക്ക് മാറ്റുന്നത്. ജർമനിയിൽ […]
ബജറ്റിലെ നികുതിവർധന; മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
ഇന്ധന സെസ് ഉൾപ്പടെ ബജറ്റിലെ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ പ്രവർത്തകരെ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. കരിങ്കൊടി ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ തുടരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കും, പങ്കെടുക്കുന്ന പൊതുപരിപാടികൾക്കും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കാസർഗോട്ടെ […]
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി. അഞ്ച് പേരുടെ പട്ടിക യു.പി.എസ്.സിക്ക് കൈമാറും. എ.ഡി.ജി.പിമാരായ പദ്‌മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്‌കുമാർ, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മണിയാർ കാട്ടിനുള്ളിൽ രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം
പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മണിയാർ കാട്ടിനുള്ളിൽ നിന്ന് രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. വനത്തിനുള്ളിൽ പെട്രോളിങ് നടത്തിയ ഫോറസ്റ്റ് വാച്ചർ മാരാണ് കാട്ടിനുള്ളിലെ തോട്ടിന് സമീപം അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ സ്വീകരിച്ച ശേഷം അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണിയാറിലെ വനത്തിനുള്ളിൽ അസ്ഥികൂടം കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വനത്തിലൂടെ പരിശോധനകൾക്കായി ഇറങ്ങിയ ഫോറസ്റ്റ് വാച്ചർ മാരാണ് വിവരം […]
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിനൊപ്പം ആശ്രമം കത്തിച്ച ശബരി, ഇവർക്ക് വാഹനം നൽകിയ വിജിലേഷ് എന്നീ ആർ.എസ്.എസ് പ്രവർത്തകർക്കായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ കൃഷ്ണകുമാർ അടക്കം പ്രകാശിന്റെ ആത്മഹത്യാ കേസിലും പ്രതികളാണ്. ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയവേയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ […]












