മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേട് നടന്നതായി വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം. ഏജന്റുമാരുടെ പങ്ക് വ്യക്തമാണ്. ക്രമക്കേട് എല്ലാജില്ലകളിലുമുണ്ട്. വില്ലേജ് ഓഫിസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധിക്കും. നിലവിലെ അപേക്ഷകളില്‍ തടസം ഉണ്ടാകില്ല. വിജിലന്‍സ് അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു. ഓപ്പറേഷൻ സിഎംഡിആർഎഫ് വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് മനോജ് എബ്രഹാം പറഞ്ഞു. സർക്കാരിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകൾ എല്ലാ ജില്ലകളിലും […]
Kerala
കാലുമാറി ശസ്ത്രക്രിയ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കക്കോടി സ്വദേശി സജ്‌നയുടെ ഇടതുകാലിന് പകരം ശസ്ത്രക്രിയ നടത്തിയത് വലതുകാലിലാണ്. ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും സജ്‌നയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. നടക്കാവ് പൊലീസിന്റെ സഹായത്തോടെ നാഷണൽ ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സജ്‌നയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷം […]
കാലുമാറി ശസ്ത്രക്രിയ; നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കക്കോടി സ്വദേശിനി സജ്‌നയുടെ ഇടതുകാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. നടക്കാവ് പൊലീസിന്റെ സഹായത്തോടെ നാഷണൽ ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സജ്‌നയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുൻപ് വാതിലിൽ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ […]
സുബി വിടവാങ്ങിയത് ജിഷ പകുത്ത് നൽകുന്ന കരളിനായി കാത്ത് നിൽക്കാതെ
കരൾ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷൻ താരമായ സുബി സുരഷിന്റെ വേർപാട്. അടുത്ത ബന്ധു ജിഷ കരൾ പകത്തു നൽകാൻ തയ്യാറായിരുന്നു.ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ ആശുപത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം സ്‌നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി. കരൾ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് സുബിക്ക് തന്റെ കരൾ പകുത്തു നൽകാൻ ജിഷ തയ്യാറായിരുന്നു. സുബിയുടെ അടുത്ത ബന്ധുവാണ് ജിഷ. സുബി എന്നാൽ തനിക്ക് സഹോദരിയെപ്പോലെ എന്ന് […]
‘അപകടം ഒഴിവാക്കാൻ സെക്കൻഡുകൾക്കുള്ളിൽ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടമായി വണ്ടി മറിഞ്ഞു’; അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ച് യുവാവ്
TwitterWhatsAppMore കോഴിക്കോട് ബാലുശേരി കരുമലയിൽ കാറപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഈ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ‘ ഞാനാണ് വാഹനം ഓടിച്ചിരുന്നത്. മുൻപിലെ സീറ്റിൽ ഭാര്യയും ഒരു വയസുള്ള മകനുമുണ്ടായിരുന്നു. പിന്നിൽ […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നു; വ്യാപക ക്രമക്കേട് കണ്ടെത്തിയത് വിജിലന്‍സ് പരിശോധനയില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ ഒരു ഏജന്റിന്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകള്‍ക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലന്‍സ് സംഘത്തിന്റെ പരിശോധിയില്‍ തെളിഞ്ഞത്. കരള്‍ രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റായിരുന്നു. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 സര്‍ട്ടിഫിക്കറ്റുകളാണ്. കരുനാഗപ്പള്ളിയില്‍ ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തില്‍ നാല് […]
കൊച്ചിയിലെ കുടിവെള്ള വിതരണം വൈകും; മോട്ടോർ തകരാർ പരിഹരിച്ചില്ല
കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഇനിയും സമയമെടുക്കും. പാഴൂർ പമ്പ് ഹൗസിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് ഒരു മോട്ടോർ മാത്രം. 46 MLD വെള്ളം മാത്രമാണ് ഇപ്പോൾ മരടിലെ ശുദ്ധീകരണ ശാലയിൽ എത്തുന്നത്. മൂന്ന് മോട്ടോറുകൾ ഒന്നിച്ച് പ്രവർത്തിപ്പിച്ചതാണ് മോട്ടോർ തകരാറിന് കാരണം.മോട്ടോർ അറ്റകുറ്റപ്പണി പൂർത്തിയാകാൻ 4 ദിവസമെങ്കിലും എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് […]
സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്
അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. തുടർന്ന് വൈകീട്ട് ചേരാനെല്ലൂർ പൊതു ശ്മനാത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു […]
എ.ഗീത ഐ.എ.എസ് മികച്ച ജില്ലാ കളക്ടര്‍; 2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]
പൊലീസിനെതിരെ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ കേസ്
കൊലവിളി പ്രസംഗത്തിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ വധഭീഷണിക്ക് കേസെടുത്ത് കോഴിക്കോട് കസബ പൊലീസ്. നടക്കാവ് ഇൻസ്‌പെകടർ ജിജീഷിനെതിരെയാണ് ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സെക്രട്ടറി ടി. റെനീഷ് എന്നിവർ കൊലവിളി പ്രസംഗം നടത്തിയത്. യുവമോർച്ച നേതാവ് വൈഷ്ണവേഷിനെ നടക്കാവ് ഇൻസ്‌പെകർ മർദ്ദിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം. ( case against bjp workers ) കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ജില്ലാ […]












