ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി കലൂരിലെ പിഎംഎല്‍എ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിവശങ്കറെ കൂടുതല്‍ ദിവസം കസ്റ്റിഡിയില്‍ വിടണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടില്ല. കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു അടച്ചിട്ട കോടതി മുറിയിലെ നടപടിക്രമങ്ങള്‍. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതിനാലാണ് അടച്ചിട്ട മുറിയിലാക്കിയത്. നടപടിയെ ഇ.ഡിയും പിന്തുണച്ചിരുന്നു. ഒന്‍പത് ദിവസമാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ എം […]
Kerala
ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കേരള തീരത്ത് നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
സ്മാർട്ട് മീറ്റർ ഗുണമോ ദോഷമോ? അറിഞ്ഞിരിക്കാം കാര്യങ്ങൾ
നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ വായു വെള്ളം എന്നത് പോലെ പ്രധാനമാണ് വൈദ്യുതിയും. വൈദ്യുതിയുടെ ഉപയോഗം, മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ എപ്പോഴും ചർച്ചയാവുന്ന വിഷയം ആണ്. മറ്റൊന്നുമല്ല, വൈദ്യുതി മേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മൊബൈല്‍, ഡി.ടി.എച്ച്. റീചാര്‍ജുകള്‍ക്കു സമാനമായി വൈദ്യുതി മേഖലയിലും പ്രീപെയിഡ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.അതിന്റെ പേരാണ് സ്മാർട്ട് മീറ്റർ. പുതിയ സ്മാർട്ട് മീറ്റർ കൊണ്ട് വരുമ്പോൾ അതിൽ എന്തൊക്കെയാണ് ഗുണങ്ങൾ ദോഷങ്ങൾ എന്നിവ കൂടി പരിശോധിക്കാം.കാരണം സ്മാർട്ട് മീറ്ററിനെ കുറിച്ച് […]
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റു
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് തീപടർന്നത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറഞ്ഞു.
ഭരണകാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ബാധ്യത; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. കൂടിക്കാഴ്ചയ്ക്ക് മന്ത്രിമാര്‍ നേരത്തെ സമയം ചോദിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ ബില്ലുകളില്‍ തീരുമാനം എടുക്കൂ. ബില്ലുകള്‍ സംബന്ധിച്ച് തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും. നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ […]
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ഉത്തരവ്
കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കം. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള […]
കാലുമാറി ശസ്ത്രക്രിയ; വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്. ഇടതുകാലിൽ ശസ്ത്രക്രിയ നടത്താനാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് ഡോ.ബഹിർഷാൻ വ്യക്തമാക്കി. സജ്നയുടെ ബന്ധുക്കൾ ആശുപത്രി മാനേജുമെൻ്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടർ വീഴ്ച സമ്മതിച്ചത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർഷാന്‍റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് […]
ട്രെയിൻ കിട്ടാൻ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ
സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.
പ്രിയ കലാകാരിക്ക് വിട; സുബി സുരേഷിന് വിട ചൊല്ലി നാട്…
പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടന്നു പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടക്കും. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി […]
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന് പരാതി; കാസര്‍ഗോഡ് ഗവ.കോളജ് അടച്ചു; ശനിയാഴ്ച സര്‍വകക്ഷി യോഗം
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ കാസര്‍ഗോഡ് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. പ്രിന്‍സിപ്പലിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ രാജിയാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ […]












