ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് ഭാഗികമായി തകർത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പന്റെ അക്രമം നടക്കുന്നത്. തുടർന്ന് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടക്കൂടുകയും അരക്കൊമ്പൻ പിന്തിരിഞ്ഞ് പോവുകയുമായിരുന്നു. വനംവകുപ്പ് അധികൃതരെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മൂന്ന് ദിവസം മുൻപാണ് ആനയിറങ്കലിൽ അരിക്കൊമ്പൻ റേഷൻ കടയും, തൊഴിലാളി ലയവും തകർത്തത്. ആറു മാസത്തിനിടെ 5ാം തവണയാണ് ആനയിറങ്കലിലെ […]
Kerala
ദേവീവിലാസം കൊട്ടാരം ഇനി ഓർമ്മ; കാടുമൂടി തകർന്ന് വീഴാറായി നിന്നിരുന്ന കൊട്ടാരം പൂർണ്ണമായി പൊളിച്ചുമാറ്റി
രാജചരിത്രത്തിന്റെ അവശേഷിപ്പായി പാലക്കാട് വിക്ടോറിയ കോളേജ് റോഡിൽ തലയെടുപ്പോടെ നിലകൊണ്ടിരുന്ന ദേവീവിലാസം കൊട്ടാരം ഇനി ഓർമ്മ. കാടുമൂടി തകർന്ന് വീഴാറായി നിന്നിരുന്ന കൊട്ടാരം പൂർണ്ണമായി പൊളിച്ചുമാറ്റി. ഒരുകാലത്ത് ജില്ലയിലെത്തുന്ന വിശിഷ്ട അതിഥികളെല്ലാം താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുളള ഇടമാണ് ഓർമ്മകളിലേക്ക് മറഞ്ഞത്. കൊല്ലങ്കോട് രാജവംശത്തിന്റെ ഭാഗമായുളള ദേവീവിലാസം കൊട്ടാരം. ആഡംഭരകെട്ടിടങ്ങളുടെ നഗരഭാഗമെന്ന് പഴമക്കാർ കോളേജ് റോഡ് പരിസരത്തെക്കുറിച്ച് വിളിച്ചിരുന്നത് തന്നെ ദേവീവിലാസം കൊട്ടാരത്തിന്റെ പ്രൗഡിയിലായിരുന്നു. ഒലവക്കോട് സായി മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ സായിബാബ രണ്ട് ദിവസം കൊട്ടാരത്തിൽ താമസിച്ചിരുന്നുവെന്ന് ചരിത്രാന്വേഷികൾ […]
ആകാശ് തില്ലങ്കേരി വിവാദം; ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയെന്ന് വി.ഡി സതീശൻ
ആകാശ് തില്ലങ്കേരി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ സിപിഐഎം ഉപയോഗിച്ചെന്ന് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാർട്ടി നേരിടുകയാണെന്നും ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ക്രിമിനലുകൾക്ക് മുന്നിൽ സിപിഐഎം വിറയ്ക്കുന്നുവെന്നും ഇത് പാർട്ടിയുടെ ജീർണതയാണെന്നും വി.ഡി സതീശൻ തുറന്നടിച്ചു. അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായതോടെ വിവാദത്തിന് തടയിടാൻ ഒരുങ്ങുകയാണ് സിപിഐഎം. സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം […]
മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയും പോലെ; കരുതൽ തടങ്കലിനെതിരെ നിയമനടപടിക്ക് കോൺഗ്രസ്
മുഖ്യമന്ത്രി പിണറയി വിജയ്‌നറെ സന്ദർശനവുമായി ബന്ധപ്പെട്ട കരുതൽ തടങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുതൽ തടങ്കലിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ഇറങ്ങിയാൽ ജനങ്ങൾക്ക് യാത്ര സാധ്യമാകുന്നില്ല. മുഖ്യമന്ത്രിയുടെ യാത്ര പുലിയിറങ്ങിയെന്ന് പറയുന്നതുപോലെയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും പാലക്കാട്ടും നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വ്യാപകമായി കരുതൽ തടങ്കലിൽ ആക്കിയിരിക്കുകയാണ്.കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ് മട്ടന്നൂർ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത്. കീഴല്ലൂർ […]
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ജീവനക്കാരൻ എം.വി സുരേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി
കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനും മുൻ ജീവനക്കാരനുമായ എംവി സുരേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയത്. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് സുരേഷ് ആയിരുന്നു. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു എംവി സുരേഷിന്റെ പരാതി. പരാതിയെ തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണവും തുടർ നടപടികളും. പരാതിയിൽ പറഞ്ഞിട്ടുള്ള സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി സുരേഷ്നോട് ഹാജരാകാൻ […]
നികുതി ഭീകരതക്കെതിരെ കെ.പി.സി.സിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍
സംസ്ഥാനത്തെ നികുതി ഭീകരതക്കെതിരായ കെ.പി.സി.സിയുടെ സമര പരമ്പരകളുടെ ഭാഗമായി ഫെബ്രുവരി 28ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക. നികുതിപ്പിരിവിലെ കെടുകാര്യസ്ഥത, സര്‍ക്കാരിന്‍റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ എന്നിവ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പൊതുകടം പെരുകി. ഇതിന്‍റെ എല്ലാം ദുരിതം സാധാരണക്കാരന്‍റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍. നികുതി വര്‍ധനവും […]
ഇന്ന് മഹാശിവരാത്രി; വിപുലമായ ഒരുക്കങ്ങളുമായി ആലുവ മണപ്പുറം
ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തജന തിരക്ക് […]
മുഖ്യമന്ത്രി പറന്നെത്തും; ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുക ഹെലികോപ്റ്ററിൽ
ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നത് ഹെലികോപ്റ്ററിൽ. സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. കരിങ്കൊടി പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇതിനിടെ മുഖ്യമന്ത്രിയുടെ ചാലിശേരിയിലെ സന്ദർശനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ കൂടുതൽ പ്രവർത്തകർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ അസീസ് എന്നിവരെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ യൂത്ത് കോൺഗ്രസ് […]
പെൻഷൻ കുടിശിക മുടങ്ങും; അടുത്തവർഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ മാത്രം വിതരണം
സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടശിക മുടങ്ങും. മൂന്നാം ഗഡു ഈ സാമ്പത്തിക വർഷം നൽകില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ അടുത്ത വർഷം ആലോചിക്കാമെന്ന് സർക്കാർ അറിയിച്ചു. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം. കേരളം മുൻപ് എങ്ങും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. അഞ്ചേകാൽ ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു […]
പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം
പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. കൊല്ലങ്കോട് അഞ്ജലി ഫർണീച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ തീ പടരുകയായിരുന്നു. തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.












