അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാൻ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രിംകോടതി ഈ നിലപാടിനൊട് വിയോജിച്ചു. […]
Kerala
ഹര്‍ജിക്കാരനെതിരായ ‘പേപ്പട്ടി പ്രയോഗം’ കുപ്രചരണം; വിമര്‍ശനത്തില്‍ വിശദീകരണവുമായി ലോകായുക്ത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചു. ഉദാഹരണം പറഞ്ഞത് മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. വാര്‍ത്തകുറിപ്പിലൂടെയാണ് ലോകായുക്തയുടെ വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അപഹരിച്ചു എന്നല്ല പരാതി. ദുരിതാശ്വാസനിധിയില്‍ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം […]
നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി അച്ഛനും ഒന്നരവയസുകാരിയായ മകളും അയൽക്കാരിയും മരിച്ചു
എറണാകുളം വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര വയസുകാരിയായ മകൾ എന്നിവരാണ് വാഹനം ഇടിച്ച് മരിച്ചത്. പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്സൽ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയൽക്കാരിയാണ് അപകടത്തിൽ മരിച്ച മേരി. അപകടത്തിൽ […]
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കും; മുന്നറിയിപ്പുമായി ബിഎംഎസ്
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചനE പണിമുടക്കെന്ന് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും ബിഎംഎസ് നേതൃത്വം അറിയിച്ചു. കെഎസ്ആർടിസി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയിരുന്നു. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. ഇതിൽ യൂണിയനുകൾ […]
മോദി അദാനിക്കായി,കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി: കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും; രാഹുൽ ഗാന്ധി
കർണാടകയിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി വീണ്ടും മോദിക്കും അദനിക്കുമെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും. പാവപ്പെട്ടവരുടെ പണം അദാനിക്കായി മോദി തീറെഴുതുകയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷന്‍ വാങ്ങിയതാണ് കര്‍ണാടകയില്‍ ബിെജപി ചെയ്തത്. ബിജെപി ഭരണത്തില്‍ നടന്നത് കുംഭകോണങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കർണാടകയിൽ […]
‘വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണം’; റെയിൽവേ മന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ
വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് വി ഡി സതീശൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ സ്‌പീഡ് കണക്ടിവിറ്റി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള […]
കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്
കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്.അറഫാത്തിൻ്റെ മകൻ ആദിൽ (10) ബന്ധു ജസ ഫാത്തിമ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് തിരുവട്ടൂർ അംഗണവാടി റോഡിലെ അറഫാത്തിൻ്റെ വീടിൻ്റെ ചുവരാണ് തകർന്നത്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
വഞ്ചനാ കേസില്‍ അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ല; പൊലീസ് ഹൈക്കോടതിയില്‍
വഞ്ചനാ കേസില്‍ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട്. കേസില്‍ നിന്നും പിന്മാറാന്‍ സൈബി 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. ചേരാനെല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വഞ്ചന കുറ്റമടക്കമുള്ള വകുപ്പുകളാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. കേസില്‍ […]
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജിയോ സിനിമയുടെ ടാറ്റ ഐപിഎൽ ഫാൻ പാർക്ക് ഏപ്രിൽ 16 ന്
ക്രിക്കറ്റ് പ്രേമികൾക്കായി ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഡിജിറ്റൽ റൈറ്റ്സ് ഹോൾഡറായ ജിയോസിനിമ, 40 നഗരങ്ങളിലും പട്ടണങ്ങളിലും ടാറ്റ ഐപിഎൽ ഫാൻസ് പാർക്കുകൾ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചു ഏപ്രിൽ 16-ന്, എറണാകുളത്തെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ടാറ്റ ഐപിഎൽ ഫാൻ പാർക്കിലേക്കിൽ, മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തത്സമയ സംപ്രേക്ഷണം, വൈകുന്നേരം 3:30 നും , പിന്നീട് ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് എന്നിവ തത്സമയ […]
സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം ആഹ്വാനം ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. […]












