കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ നിലവിൽ ഉള്ള പെർമിറ്റുകൾ തുടരാം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. സ്വകാര്യ ബസുകൾക്ക് നിലവിലുളള പെർമിറ്റ് പുതുക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി പറയുന്നു. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്ന പ്രൈവറ്റ് ബസുകൾക്ക് […]
Kerala
ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കെപിസിസി ചര്‍ച്ച ചെയ്യുന്നില്ല; എ ഗ്രൂപ്പിന് അതൃപ്തി
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതില്‍ എ ഗ്രൂപ്പിന് അതൃപ്തി. അതൃപ്തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെ സി ജോസഫ് കത്തയച്ചു. ഗുരുതര രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിട്ടും രാഷ്ട്രീയകാര്യ യോഗം ചേരാത്തത് അനുചിതമാണെന്നാണ് കത്തിലൂടെ എ ഗ്രൂപ്പ് വിമര്‍ശിച്ചിരിക്കുന്നത്. ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നും കെ സി ജോസഫിന്റെ കത്തില്‍ ആവശ്യമുണ്ട്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതിയുടെ യോഗങ്ങള്‍ നാല് മാസമായി ചേര്‍ന്നിട്ടേയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍. […]
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ ശ്രമിക്കുന്നു, പിണറായി സർക്കാർ നരേന്ദ്ര മോദിയുടെ കാർബൺ കോപ്പി; വി.ഡി സതീശൻ
നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് വി ഡി സതീശൻ. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം. എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടിസ് നൽകിയിരുന്നു. മന്ത്രിമാരുടേയും ഭരണപക്ഷ എം.എൽ.എമാരുടേയും സ്റ്റാഫംഗങ്ങൾ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് […]
സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരു ബ്രാൻഡിൽ
സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരേ ബ്രാൻഡിലാവും. വിവിധ മേഖല യൂണിയനുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിലേക്ക് മാറുക. റീ പൊസിഷനിംഗ് മിൽമ – 2023 എന്ന പദ്ധതിയിലൂടെയാണ് മിൽമ മുഖം മിനുക്കുന്നത്. നിലവിൽ മിൽമക്ക് മലബാർ, എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖല യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകൾക്ക് കീഴിലും വിവിധ ഉത്പന്നങ്ങൾ പല പേരുകളിലും പല രൂപത്തിലുമാണ് കച്ചവടം ചെയ്തിരുന്നത്. ഓരോന്നിനും ഓരോ രുചിയും പാക്കിംഗും ആയിരുന്നു. ഇതിനെയെല്ലാം ഏകീകൃത ബ്രാൻഡിലേക്ക് മാറ്റുകയാണ് റീപൊസിഷനിംഗ് മിൽമ […]
നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം അയ്യായിരം രൂപയുമാണ്. അഞ്ചാം സമ്മാനം ആയിരം രൂപയാണ്. ആറാം സമ്മാനം 500 രൂപയും ഏഴാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക. വെള്ളിയാഴ്ചതോറുമാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തുക. 70,00,000 രൂപയാണ് ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്‌സ് കമ്മീഷനും ചേർത്ത് 28,00,000 […]
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ […]
കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലയിടത്തും വിദ്യാര്‍ത്ഥികളെ തെരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ […]
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ […]
ശിവശങ്കറിന് തിരിച്ചടി; ലൈഫ്മിഷന്‍ കോഴക്കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിംഗിള്‍ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിതിന്റെ […]
വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; രമേശ് ചെന്നിത്തല
വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്‍റെ ഓഹരിയെന്നുമാണ് ചെന്നിത്തലയുടെ വാദം. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. രമേശ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ […]












