Kerala

കിഴക്കേ കോട്ടയിൽ വൻ തീപിടുത്തം; കടകൾ കത്തിനശിച്ചു; ആളപായമില്ല

തിരുവനന്തപുരം കിഴക്കേകോട്ട ബസ് വെയ്റ്റിംഗ് ഷെഡിന്റെ സമീപത്തെ വൻ തീപിടുത്തം. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ്. ചായക്കടയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിത്തെറിച്ചതിന് റിപോർട്ടുകൾ ഉണ്ടെകിലും സ്ഥിരീകരണമില്ല. എത്രയും വേഗം തീ അണയ്ക്കുക എന്നതാണ് ഫയർ ഫോഴ്‌സിന്റെ മുന്നിലുള്ള പ്രാഥമിക നീക്കം. ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഫയർ ഫോഴ്‌സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീ പിടുത്തം നിയന്ത്രിക്കാൻ മുൻ […]

Kerala

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വേനൽ ചൂട് കനക്കും

സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.  പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. […]

Kerala

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.  ഇന്നലെ സ്വർണവിലയിൽ മാറംറ രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടർന്നത്. കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 […]

Kerala

‘സാക്കിർ നായിക്കിന്റെ വിഡിയോ കാണാറുള്ള വ്യക്തിയാണ്; ഷാറൂഖ് സയ്ഫി റാഡിക്കലൈസ്ഡാണ് ‘: എഡിജിപി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണമാണ് നടന്നതെന്നും എംആർ അജിത് കുമാർ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ ഷാരുഖ് സെയ്ഫിയാണ് അക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. ‘പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ […]

Kerala

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഷാഫിയെ കണ്ടെത്തിയെന്ന് പോലീസ്

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞു.  അതേസമയം, കേസിൽ മറ്റ് നാലുപേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നൽകുകയായിരുന്നു. മറ്റു മൂന്നു […]

Kerala

വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം കൊല്ലത്ത്

വിൻ വിൻ ലോട്ടറി നറുക്കെടുത്തു. ഇന്ന് മുന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം കൊല്ലത്താണ്. WP 160541 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം തിരുവനന്തപുരത്താണ്. WR 589588 രൂപയാണ് രണ്ടാം സമ്മാനം. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. മുഴുവൻ ഫലമറിയാം : […]

Kerala

വർക്കലയിൽ വീടിന്റെ ഓടിളക്കി മോഷണം; ആറര പവൻ സ്വർണവും പണവും മോഷ്ടിച്ച യുവാക്കളെ പിടികൂടി

വീടിന്റെ ഓടിളക്കി ഉള്ളിൽക്കടന്ന് ആറര പവന്റെ സ്വർണവും 24000 രൂപയും കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ഇടവയിലാണ് സംഭവം. ആലപ്പുഴ കോടം തുരുത്ത് ചന്തിരൂർ കാഞ്ഞിരപ്പുറത്ത് ചിറയിൽഹൗസിൽ മനോഷ് (27) വെട്ടൂർ വെന്നികോട് മുനികുന്ന് ലക്ഷം വീട്ടിൽ അരുൺ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വെൺകുളം തുണ്ടൻവിളാകം വീട്ടിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.11ന് പുലർച്ചെ 3.30 മണിയോടെ ഓട് ഇളക്കി അകത്ത് കടന്ന പ്രതികൾ അലമാര കുത്തി പൊളിച്ച് ആറര പവനും 24000 രൂപയും […]

Kerala

കാസർഗോഡ് നീലേശ്വരത്തെ റിസോർട്ടിൽ തീപിടുത്തം; ആളപായമില്ല

കാസർഗോഡ് നീലേശ്വരത്തെ ‘നീലേശ്വർ ഹെർമിറ്റേജ്’ റിസോർട്ടിന് തീപിടിച്ചു. ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് മുകളിൽ പടക്കം വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റത്തി തീ അണയ്ച്ചു. ആളപായമില്ല.

Kerala

അരിക്കൊമ്പൻ ദൗത്യത്തിനെത്തിച്ച കുങ്കി ആനകളെ സിമന്റ് പാലത്തുനിന്നും 301 കോളനിയിലേക്ക് മാറ്റി

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിനായി എത്തിച്ച കുങ്കി ആനകളെ സിമന്റ് പാലത്തുനിന്നും 301 കോളനിയിലേക്ക് മാറ്റി. ആനകളെ കാണാൻ സന്ദർശകരുടെ വരവ് കൂടിയതും, അരിക്കൊമ്പനും ചക്കക്കൊമ്പനും സ്ഥിരമായി എത്തുന്നതുമാണ് കുങ്കിത്താവളം മാറ്റാൻ കാരണം. അതേസമയം അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടി മാറ്റുന്നതിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.  വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ സിമന്റ് പാലത്ത് എത്തിയിട്ട് ആഴ്ചകളായി. ഒപ്പം 25 പേരടങ്ങുന്ന ദൗത്യസംഘ അംഗങ്ങളും. സ്വകാര്യ എസ്റ്റേറ്റിലാണ് ക്യാമ്പ് സജ്ജമാക്കിയിരുന്നത്. ദൗത്യം നീണ്ടതോടെ […]

Kerala

വിഷു ബമ്പറിങ്ങെത്തി; ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വിഷു ബമ്പറിങ്ങെത്തി. ബമ്പർ ടിക്കറ്റുകൾ കൂടുതലായി എടുത്ത് സമ്മാനം ലഭിക്കാനുള്ള ചാൻസ് വർധിപ്പിക്കാൻ അടുത്തിടെയായി നടപ്പിലാക്കിവരുന്ന ഒരു രീതിയാണ് ‘ഷെയറിട്ട്’ ലോട്ടറി എടുക്കൽ. അഞ്ചോ പത്തോ പേർ ചേർന്ന് ഇരട്ടിയോളം ലോട്ടറികൾ വാങ്ങിക്കൂട്ടം. സമ്മാനമടിച്ചാൽ പങ്കെട്ടെടുക്കും. ഇതാണ് രീതി. എന്നാൽ ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. […]