കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പിക്കാണ് പ്രത്യേക അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അൽ അമീന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നുപോയ മകൻ കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26 ന് വൈകിട്ട് 7 മണിയോടെയാണ് കോഴിക്കോട് ഉണ്ണികുളം ഈയ്യാട് സ്വദേശിയായ അൽ അമീൻ വീട്ടിൽ നിന്നും പോകുന്നത്. സുഹൃത്തുകൾക്കൊപ്പം പുറത്ത് പോകുന്നുവെന്നാണ് […]
Kerala
ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം; വീടിനോട് ചേർന്നുള്ള ഷെഡും വാതിലും തകർത്തു
ഇടുക്കിയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ചക്കകൊമ്പനാണ് ആക്രമണത്തിന് പുറകിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇന്നലെ കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മോട്ടോര് സ്ഥലത്തേക്ക് ഇന്നലെ മാറിയിരുന്നു. രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് […]
വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച സർവീസില്ല
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ് 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് […]
100 സെഞ്ച്വറികൾ എന്ന റെക്കോർഡ് വിരാട് കോലി മറികടന്നാൽ എങ്ങനെ പ്രതികരിക്കും; മറുപടിയുമായി സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്ന വാഗ്വാദമാണ് സച്ചിനെയും വിരാട് കോലിയെയും താരതമ്യം ചെയ്തുള്ളത്. ഇരുവരിൽ ആരാണ് മികച്ച താരം എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പരസ്പരം തർക്കിക്കുന്നു. അതിനിടെ, കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ എന്ന റെക്കോർഡ് തകർത്താൽ എന്തായിരിക്കും ആദ്യ പ്രതികരണമെന്ന് സച്ചിനോട് ഇന്നലെ ചോദ്യം ഉയർന്നിരുന്നു. അതിന് സച്ചിൻ കൊടുത്ത മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. എന്ന ഹാഷ്ടാഗിൽ ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര […]
‘അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, പിന്നിൽ വ്യക്തിവൈരാഗ്യം’; പ്രതികരിച്ച് കത്തിൽ പേരുള്ളയാളുടെ മകൾ
പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് വൈരാഗ്യമുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള എൻ ജെ ജോണിയുടെ മകള്‍. അത് തന്റെ അച്ഛൻ എഴുതിയ കത്തല്ല, അച്ഛനെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം, പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും പള്ളിവകയിലുള്ള ശത്രുതയാണെന്നും മകൾ പ്രതികരിച്ചു. എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് എൻ ജെ ജോണിയുടെ മകൾ ട്വന്റി ഫോറിനോട് പറഞ്ഞു. തീര്‍ച്ചയായും […]
കണ്ണൂരില്‍ നായാട്ടിനിറങ്ങിയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു
കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നി(55)ആണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോര്‍ട്ട് ഉടമയാണ് ബെന്നി. നായട്ടിന് ഇറങ്ങിയ ബെന്നിയ്‌ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. തോക്ക് പാറയുടെ മുകളില്‍ വച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ
കോഴിക്കോട് എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊൻപതുകാരൻ പിടിയിൽ. തിക്കോടി സ്വദേശി കുഞ്ഞിക്കണ്ണനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം പുറത്തായതോടെ ഒളിവിൽ കഴിയുകയായിരുന്ന കുഞ്ഞിക്കണ്ണനെ പയ്യോളി സി ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം […]
ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ; അഭിമാനമാകാൻ കൊച്ചി
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് കൊച്ചിയിൽ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഓൺലൈൻ ആയി വാട്ടർ മെട്രോ കമ്മീഷൻ ചെയ്യും. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമാവുന്നത്. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒൻപത് ബോട്ടുകൾ സർവീസ് ആരംഭിക്കുക. കൊച്ചികായലിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ് ആരംഭിക്കുക. ഓരോ റൂട്ടിലും മിനിമം 20 രൂപയും പരമാവധി 40 […]
കുഞ്ഞിനെ പണം നൽകി വാങ്ങിയ സ്ത്രീയുടെ മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്; യഥാർത്ഥ മാതാവിനായുള്ള അന്വേഷണം തുടരുന്നു
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ഇന്ന് അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും കമ്മീഷൻ വിവരങ്ങൾ തേടും. ഇന്ന് 10 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കുഞ്ഞിനെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണവും ഊർജിതമായി നടക്കുകയാണ്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വീട്ടു ജോലിക്കിടെ കുഞ്ഞിന്റെ യഥാർത്ഥ മാതാവിനെ പരിചയപ്പെട്ടുവെന്നായിരുന്നു മൊഴി. കോവളത്ത് റിസോർട്ടിലാണ് ഇവർ […]
പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് സൂചിപ്പിച്ച ഊമക്കത്ത് കെ സുരേന്ദ്രന് ലഭിച്ചു; പരാമര്‍ശം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍
കേരളാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണിയുമായി ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദി കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങളും സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ സുരേന്ദ്രന് ഭീഷണി സന്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപി സംസ്ഥാന […]












