Kerala

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരതും വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ […]

Kerala

AI ക്യാമറ പദ്ധതിയുമായും SRIT യുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി

എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമുണ്ടെന്ന ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിഎസ്). സൊസൈറ്റിയുടെ പേരിൽ വരുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ഒന്നും യു.എൽ.സി.എസിന്റെ ഡയറക്ടർമാരെല്ലെന്നും യുഎൽസിഎസ് മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. 2016-ൽ എസ്ആർഐടി ഒരു ആശുപത്രി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നൽകി. അന്ന് രൂപീകരിയ സംയുക്ത സംരംഭമാണ് ULCCS SRIT Private Limited എന്ന സ്ഥാപനം. എന്നാൽ, 2018-ൽ ദൗത്യം അവസാനിച്ചതിനെ തുടർന്ന് ആ […]

Kerala

മലങ്കര വർഗീസ് വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി

മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷങ്ങൾക്ക് ശേഷമാണ് തെളിവില്ലെന്ന് കണ്ട് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.  കേസിലെ 19 പ്രതികളിൽ മൂന്നു പേര്‍ നേരത്തെ മരിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനേജിങ് കമ്മിറ്റി അംഗം പെരുമ്പാവൂർ സ്വദേശി ടി.എം വര്‍ഗീസ് ( മലങ്കര വര്‍ഗീസ് ) 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.സഭാ തര്‍ക്കമാണ് കൊലപാതകത്തിന് […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും. മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് (2023 ഏപ്രിൽ 24) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C […]

Kerala

ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ നെട്ട ചിറ്റാർ ഡാമിൽ വീണ പതിമൂന്നുകാരൻ മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്.  കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷംനാദ്. തുടർന്ന് അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

Kerala

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടിയതായി അറിഞ്ഞത്.

Kerala

അതിരപ്പിള്ളിയിലെ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി

തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു. വെറ്റിലപ്പാറയ്ക്ക് സമീപം ചക്ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്നലെ മരിച്ച ആദിൽഷാ. ആദിൽഷായുടെ അയൽക്കാരനാണ് തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി. ഇന്നലെ ഉച്ചയ്ക്ക് […]

Kerala

വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടം നടന്നത്. ഇരിട്ടി സ്വദേശികമായ അഡോൺ, ജിസ്ന മേരി, വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കണ്ണൂർ, കാസർ​ഗോഡ് സ്വദേശികളാണ് അപകത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ 4 പേർ ഇരിട്ടി സ്വദേശികളും 2 പേർ വെള്ളരിക്കുണ്ട് സ്വദേശികളുമാണ്.

Kerala

‘മീശക്കാരന്‍ വിനീതിനെ’ കുടുക്കി പൊലീസ്; കണിയാപുരത്ത് തെളിവെടുപ്പ് നടത്തി; രക്ഷപ്പെടാനുപയോഗിച്ച കാറും കണ്ടെടുത്തു

തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ടിക് ടോക്ക് താരത്തെയും കൂട്ടാളിയേയും സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പള്ളിപ്പുറത്തെ ശാഖയില്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ശേഷം വിനീതും കൂട്ടാളിയും രക്ഷപ്പെടാന്‍ ഉപയോഗിത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  കഴിഞ്ഞമാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ […]

Kerala

പോക്കറ്റില്‍ കൈയിട്ട് കാശെടുത്തതിനെച്ചൊല്ലി തര്‍ക്കം; മദ്യപാനത്തിനിടെ യുവാവിന് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു

കാസര്‍ഗോഡ് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.  മദ്യാപാനത്തിനിടെ ബിജുവിന്റെ കീശയില്‍ നിന്ന് സന്ദേശ് അനുവാദമില്ലാതെ പണം എടുത്തു എന്നതാണ് തര്‍ക്കത്തിന് കാരണം. പിന്നീട് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അതിനിടെയാണ് ബിഹാര്‍ സ്വദേശിയായ സന്ദേശ് തൊട്ടടുത്ത് ഉപേക്ഷിച്ച ബിയര്‍ കുപ്പി എടുത്ത് ബിജുവിനെ കുത്തിയത്. നെഞ്ചിനും മുഖത്തും ബിജുവിന് സാരമായി പരുക്കേറ്റു. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ […]