‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ പറയുന്നത് പച്ചക്കള്ളം, ആവിഷ്കാര സ്വാതന്ത്ര്യം അല്ല ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും […]
Kerala
അരിക്കൊമ്പനെ പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നിരീക്ഷണം തുടരും
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരികൊമ്പനേ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് തിരഞ്ഞ അരികൊമ്പൻ ശങ്കരപണ്ഡിയ മെട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ആനയെ കണ്ടെത്തിയാൽ അനുകൂല ഘടകങ്ങൾ പരിശോധിച്ച് ഏറ്റവും അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കും. ഇടുക്കിയിലെ അക്രമകാരിയായ കാട്ടുകൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയം. വിവിധ വകുപ്പുകളിലെ 150 […]
ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം ഇന്ന് 11 മണിക്ക് മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തിൽ നടക്കും. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ : ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണി. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: […]
കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്; മൂന്ന് വാഹനങ്ങൾ കുടുങ്ങി
കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഓടയിലേക്ക് വെള്ളം ഒഴുകുന്ന വശത്ത് പ്ലാസ്റ്റിക്കുകൾ വന്നു അടഞ്ഞതാണ് കാരണം. ഒരു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ വേനൽ മഴ എത്തിയത്. രാത്രി 8 മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തു. ഒറ്റ മഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നന്നായി പെയ്യുന്ന ഒരു മഴയോടെ […]
‘അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു’; എ.കെ ശശീന്ദ്രൻ
അരിക്കൊമ്പൻ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകും എന്നത് പിടിച്ച ശേഷം വ്യക്തമാക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം നീളുന്നു. ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടമായി ആനകൾ നിൽക്കുന്നതിനാലാണ് ദൗത്യസംഘത്തിന് അടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്. രണ്ട് തവണ പടക്കം പൊട്ടിച്ചിട്ടും […]
പാഴ്‌സല്‍ നല്‍കിയ പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് മൂന്നംഗസംഘത്തിന്റെ അക്രമം; ഹോട്ടലുടമയേയും ഭാര്യയേയും മര്‍ദിച്ചു
പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും മര്‍ദനം. പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം തിയേറ്റര്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന എം ജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയേയുമാണ് മൂന്നഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കട അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ എത്തിയ, പ്രദേശവാസി തന്നെയായ ഒരാള്‍ പൊറോട്ട പാഴ്സല്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചുട്ടുകൊണ്ടിരുന്ന ചൂടുള്ള പൊറോട്ട പാക്ക് ചെയ്യുന്നതിനിടയില്‍, പൊറോട്ട ആവശ്യപ്പെട്ട വ്യക്തി […]
മാമുക്കോയയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം; കാരണക്കാരനായത് സാക്ഷാൽ ബഷീർ
1977 ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാരംഗത്തേക്ക് വരുന്നത്. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മാമുക്കോയയെ തേടി രണ്ടാമതൊരു സിനിമ വരുന്നത്. അതും വൈക്കം മുഹമ്മദ് ബഷീറിന്റെ ഇടപെടലിലൂടെ. 1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ കൊന്നനാട്ടും സംഘവും അദ്ദേഹത്തിൻറെ വീട്ടിൽ എത്തിയിരുന്നു. ബഷീറിനെ ജ്യേഷ്ഠ […]
അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം; മോക്ക് ഡ്രിൽ ഇന്ന് നടക്കും
അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാൻ […]
അതുല്യ നടൻ മാമുക്കോയയ്ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ
അന്തരിച്ച അതുല്യ നടൻ മാമുക്കോയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത്മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. രാവിലെ ഒൻപത് വരെ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവും. ഇന്നലെ രാത്രി ഏറെ വൈകിയും മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി ആളുകളാണ് കോഴിക്കോട്ടേക്കെത്തിയത്.കോഴിക്കോട് ടൗൺ ഹാളിൽ രാത്രി പത്ത് മണി വരെ പൊതുദർശനമുണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്. ഇന്നലെ […]
എ.ഐ ക്യാമറ ഇടപാട് : വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി പ്രതിപക്ഷ നേതാവ്
എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 232 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. കരാർ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ, ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെൽട്രോൺ നടത്തിയ ടെൻഡർ […]












