ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിനമാണ് റേഷൻ വിതരണം തടപ്പെടുന്നത്. അതിനിടെ, ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകി. ഇതിനകം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. ഈ കാത്തിരിപ്പിന് തുടർച്ചയായ മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇ പോസ് മെഷീൻ തകരാർ റേഷൻ വിതരണത്തെ തടസ്സപ്പെടുത്തിയതോടെ, പ്രതിസന്ധിയിലായത് റേഷൻ വ്യാപാരികളും കാർഡ് ഉടമകളുമാണ്. രാവിലെ മുതൽ […]
Kerala
‘മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകളായി ആരാണ് ഉള്ളത്?’; വികാരാധീതനായി ജയറാം
മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് താനെന്ന് ജയറാം ട്വന്റിഫോറിനോട്. മാമുക്കോയ ആശുപത്രിയിലായിരുന്നപ്പോൾ മുതൽ താനും സത്യനന്തിക്കാടും അദ്ദേഹത്തെ കുറിച്ച് പലരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അര മണിക്കൂർ മുൻപാണ് ആരോഗ്യനില മോശമായ അവസ്ഥയിലാണെന്ന് അറിയുന്നതെന്നും ജയറാം പറഞ്ഞു. ‘മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. മകൾക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കണ്ടത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. ധ്വനിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മലയാള സിനിമയിൽ ഇനി […]
വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് മോശമാണ്, അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല; കെ മുരളീധരൻ
വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് മോശമായെന്ന് വടകര എംപി കെ മുരളീധരൻ. പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റർ പതിച്ചത് എംപിയുടെ അറിവോടെയല്ല. എന്നാൽ അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. റെയിൽവേ മന്ത്രിക്ക് കത്ത് നൽകും. കെ റെയിലിനെ പറ്റി മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ നല്ല കുട്ടി എന്നും […]
മാമുക്കോയ അന്തരിച്ചു
നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, […]
കർണാടകയിൽ കോൺഗ്രസ് വലിയ വിജയം നേടും; മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും; രമേശ് ചെന്നിത്തല
കർണാടക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാരിന്റെ അഴിമതിയിൽ ജനം മടുത്തുവെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. തെരെഞ്ഞെടുപ്പിൽ മതപരമായ ദ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇന്ന് മുതല്‍ കര്‍ണാടകയിലെ പ്രചരണം ശക്തമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കമ്മീഷൻ അടിക്കുന്ന പരിപാടികൾ അല്ലാതെ വികസനം ഉണ്ടായിട്ടില്ല. അവിടെ വികസനം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറുകളാണ്. കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വളരെ […]
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. അതേസമയം പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുക. പാലക്കാട് മലമ്പുഴ ഡാം, കൊല്ലെങ്കോട്, മംഗലം ഡാം എന്നിവടങ്ങളിൽ […]
വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്
വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് […]
കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു
കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരാൾ കസ്റ്റഡിയിൽ. 2019 നവംബർ 18ന് ആയിരുന്നു കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് കസ്റ്റഡിയിലുള്ളത്. സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മരിച്ച രാജേഷിന്റെ ബന്ധുക്കളുടെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്.
വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവം ദൗർഭാഗ്യകരം; രാജ് മോഹൻ ഉണ്ണിത്താൻ
വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ. പോസ്റ്റർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യം ശ്രീകണ്ഠൻ അറിഞ്ഞിട്ടില്ല എന്ന് എഫ്ബിയിൽ കണ്ടു. തിരൂരും ചെങ്ങന്നൂരും വന്ദേ ഭാരതിന് സ്റ്റോപ്പ് ഇല്ലാത്തത് നീതികേടാണ്. മലപ്പുറം ജില്ലയോടുള്ള അവഗണ അംഗീകരിക്കാനാകില്ല. ജില്ലയ്ക്ക് ഒരു സ്റ്റോപ്പെങ്കിലും നൽകണം. ഇപ്പോഴത്തേ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും അത് കുറയ്ക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി […]
മരണം മാടിവിളിച്ചെങ്കിലും കൈലാസ് നാഥ് ഇനിയും ജീവിക്കും; ഒരു പറ്റം മനുഷ്യരിലൂടെ…
മരണം അകാലത്തിലെത്തി ജീവന്‍ കവര്‍ന്നെങ്കിലും ഒരു പറ്റം മനുഷ്യരിലൂടെ പുനര്‍ജീവിക്കുകയാണ് കോട്ടയം പുത്തനങ്ങാടി ആലുംമൂട് സ്വദേശി കൈലാസ് നാഥ്. വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കൈലാസ് നാഥ് തന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്താണ് മറ്റുള്ളവരിലൂടെ ജീവിക്കാനൊരുങ്ങുന്നത്.കൈലാസിന്റെ മരണശേഷം കുടുംബമാണ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതൃകാപരമായ തീരുമാനമെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കൈലാസിന്റെ കഥ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയാണ് ഫേസ്ബുക്കിലൂടെ പുറംലോകത്തെത്തിച്ചത്. ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണത്തിലൂടെയും കൊവിഡ് കാലത്ത് ‘ഞങ്ങളുണ്ട്’, ‘റീസൈക്കിള്‍ കേരള’ തുടങ്ങിയ […]












