ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്. അങ്ങനെയാണ് നാം രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കേണ്ടതെന്നും മന്ത്രി […]
Kerala
ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഒന്നാം ഉപഭരണാധികാരി
ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.
സെർവർ തകരാർ പരിഹരിച്ചു; റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും
സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ […]
തൃശൂർ പൂരം നാളെ; ഇന്ന് പൂര വിളംബരം
തൃശൂർ പൂരം നാളെ.ഇന്ന് പൂര വിളംബരം.നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത് കൊമ്പൻ എറണാകളം ശിവകുമാർ. തെക്കേ ഗോപുര നട തുറക്കും. ഇതിന് ശേഷം ശ്രീമൂല സ്ഥാനത്തെത്തി മൂന്ന് വട്ടം ശങ്കുതുന്നതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ ഏഴ് മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 11 മണിയോടെയാകും തെക്കേ ഗോപുര നട തുറക്കുക. നാളെയാണ് തൃശൂർ പൂരം. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് […]
അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിവസം; അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന
ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിക്കും. അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ്. ഇന്ന് ആനയെ ഓടിച്ച് താഴെയെ്ത്തിക്കും. അത് കൊണ്ട് ഇന്നും ദൗത്യം തുടരുമെന്ന് ദേവികുളം ഡി എഫ് ഒ രമേശ് ബിഷ്‌ണോയ് പറഞ്ഞു. രാവിലെ മുതല്‍ അരികൊമ്പനെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടക്കും. […]
വാക്കുകൾ തിരുത്തണം: രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്; മന്ത്രി ഡോ.ആർ ബിന്ദു
ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് […]
വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിത്; വനംമന്ത്രി
വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ സ്വൈര്യജീവിതത്തെ തുരങ്കം വെക്കുന്നു. കഴിഞ്ഞമാസം അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതായിരുന്നു. ഉടനെ ഒരു ആനപ്രേമി ഹൈക്കോടതിയിൽ പോയി, ഇതൊരു ചെറിയ പ്രശ്നമല്ല. 7 മണിക്ക് കൊടുത്ത ഹർജി 8.30ന് അടിയന്തരമായി പരിഗണിച്ച് കോടതി അരിക്കൊമ്പനെ തൊട്ടുപോകരുതെന്ന് വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ കോടതിയിൽ ഒരു കേസ് കൊടുത്താൽ അതെടുപ്പിക്കാൻ എത്രകാലം കാത്തിരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ കോടതി അടിയന്തരമായി കൂടുന്നുവെന്ന് […]
‘അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ അവഹേളിക്കരുത്’; പി ടി ഉഷക്കെതിരെ ശശിതരൂര്‍
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്‌തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ ഡോ. ശശി തരൂര്‍. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നത് എങ്ങിനെയാണ് രാഷ്ട്രത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയതെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകിരിക്കുകന്നതിനും പകരം അവര അവഹേളിക്കുന്നത് ശരിയില്ലന്നും ശശി തരൂര്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു. ‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. […]
തീച്ചൂളയിൽ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: മന്ത്രി വി ശിവൻകുട്ടി
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികെയാണ്.കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ സഹായം നൽകും. നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്. […]
‘രോഹിത് മാനസികമായി അൽപ്പം ക്ഷീണിതനാണ്’; ഇന്ത്യൻ നായകനെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ
മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഐപിഎല്ലിലും റൺസ് കണ്ടെത്താനാകുന്നില്ല എന്നത് നിഷേധിക്കാനാവില്ല. ഈ സീസണിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകന് നേടാനായത്. കൂടാതെ അഞ്ച് തവണ ചാമ്പ്യൻമാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നാല് തോൽവികൾ ഏറ്റുവാങ്ങി. നിലവിൽ 10 ടീമുകളുടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രോഹിതിന്റെ മുംബൈ ഇന്ത്യൻസ്. ഇപ്പോഴിതാ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ജോലിഭാരത്തെക്കുറിച്ച് പറയുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഗ്രേഡ് […]












