Kerala

കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും; ജനവാസ മേഖലയിലെ കടുവയുടെ ചിങ്ങ്രള്‍ പുറത്ത്

കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്.  കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് […]

Kerala

കൊല്ലം ബൈപ്പാസിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം

കൊല്ലം ബൈപ്പാസിൽ മങ്ങാട് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം. പാലത്തിൽ വെച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ അടക്കം രണ്ടു പേർ മരിച്ചു. മങ്ങാട് ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും ജീവൻ നഷ്ടമായി. മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മരുമകൾ രേഷ്മ ചെറുമകൾ സാൻസ്കൃതി എന്നിവർക്ക് പരുക്കേറ്റു.ചെറുമകളുടെ പരുക്ക് ഗുരുതരമാണ്. അമിതവേഗത്തിൽ എത്തിയ […]

Kerala

കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വർണക്കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് […]

Kerala

കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം, കേരള സ്റ്റോറി സിനിമ എല്ലാവരും കാണും: ഹരീഷ് പേരടി

കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ദി കേരള സ്റ്റോറി സിനിമ എല്ലാവരും കാണുമെന്ന് നടൻ ഹരീഷ് പേരടി . ഈ സിനിമ നാളെ OTTയിൽ എത്തും.എല്ലാവരും കാണും.ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും…എല്ലാവരും കാണും…ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്…സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ […]

Kerala

എ ഐ കാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

എ ഐ കാമറ വിവാദതിനിടെ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ. കെൽട്രോൺ വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിർദേശം നൽകിയിരുന്നു. കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി […]

Kerala

മഴ ബുധനാഴ്ച വരെ തുടരും: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Kerala

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ് തകർത്തു; സംഘത്തിൽ രണ്ട് പിടിയാനയും കുട്ടിയാനകളും

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. പ്രശ്‌നക്കാരനായിരുന്ന അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാൽ ശാന്തമായി എന്ന ആശ്വസത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ കാട്ടാന. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ മേദകാനം […]

Kerala

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും.  ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

Kerala

‘സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു’; റേഷൻ വിതരണം മുടങ്ങിയ വിഷയത്തിൽ പഴിചാരി പ്രകാശ് ജാവദേക്കർ

റേഷൻ വിതരണം മുടങ്ങിയത് സംബന്ധിച്ച് കേരള സർക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ. പഴി കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. സർക്കാർ പറഞ്ഞത് എൻഐസി സർവറുകളിലെ സാങ്കേതിക തകരാർ കാരണമാണ് റേഷൻ വിതരണം മുടങ്ങിയത് എന്നാണ്, എന്നാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്നും കേരള സംസ്ഥാന ഡേറ്റ സെന്ററിലും സർവറിലുമാണ് തകരാറെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന് തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും […]

Kerala

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത്. ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട്, അതിനോട് […]