Kerala

കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ

അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു.  പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യത്തിൽ […]

Kerala

കളമശ്ശേരിയിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Kerala

എഐ ക്യാമറ, രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറും; ടെന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്; ശോഭാ സുരേന്ദ്രന്‍

എഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താത്പര്യമുള്ളവർ. ക്യാമറയ്ക്ക് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണ്. പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്റര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടര്‍ രാംജിത്ത് എന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ ബിജെപി നേതാവ് പറഞ്ഞു.കെ സുരേന്ദ്രൻ പേര് പറയാത്തത് […]

Kerala

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിൽ ഇന്ന് മുതൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40-50 km വേഗതയുള്ള […]

Kerala

പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികം; മെയ് 20ന് സെക്രട്ടേറിയറ്റ് വളയുമെന്ന് എം.എം ഹസൻ

പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ ആഘോഷ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും. കേരളത്തിൽ അഴിമതിയുടെ പെരുമഴക്കാലമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടിൽ പുകമറ മാറ്റാൻ മുഖ്യമന്ത്രി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപകാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ അഴിമതിയാണ് എ.ഐ കാമറ ഇടപാട്. കെൽട്രോണിൽ ഡിജിറ്റൽ കറപ്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ […]

Kerala

കല്യാണ പന്തല്‍ ഉയരേണ്ട മുറ്റത്ത് ആതിരയുടെ ചേതനയറ്റ ശരീരമെത്തി; വിങ്ങലോടെ നാട്

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കല്യാണ പന്തല്‍ ഉയരേണ്ട വീടായിരുന്നു കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിരയുടേത്. സ്വപ്‌നങ്ങളും പ്രതീക്ഷയും സന്തോഷവും ഉയരേണ്ട വീട്ടിലാണ് ആതിരയുടെ ചേതനയറ്റ ശരീരം എത്തിയത് ആതിരയുടെ ആത്മഹത്യ ഒരു നാടിനെയാകെ തള്ളി വിട്ടത് തീരാനോവിലേക്കാണ്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി നിര്‍ത്തിയുള്ള ആതിരയുടെ വിട വാങ്ങല്‍ നാടിനും വീടിനും താങ്ങാനായില്ല. പ്രിയപ്പെട്ടവള്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുകയാണ്. കല്യാണ പന്തലുയരേണ്ട വീട്ടു മുറ്റത്താണ് പ്രിയപെട്ടവളുടെ ചിത കത്തി എരിയുന്നത്. അച്ഛനും അമ്മയും […]

Kerala

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ബിജെപി കൗൺസിലർ അറസ്റ്റിൽ

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. പി.ടി.പി നഗർ വാർഡ് കൗൺസിലർ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന കുറ്റം ചുമത്തിയായിരുന്നു കൗൺസിലറുടെ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടമൺകടവ്‌ ഇലിപ്പോട്‌ സ്വദേശി ശബരി എസ്‌ നായരെയും ഇന്ന് രാവിലെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ്‌ നാഥും ചേർന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌. രണ്ടാം പ്രതി കൃഷ്‌ണകുമാർ മുൻപ് അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ […]

Kerala

മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ; ആശങ്കയിൽ പ്രദേശവാസികൾ

കാട്ടാന ആക്രമണങ്ങൾ തുടരുന്നതിനിടെ മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാർ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ യാത്രക്കാരൻ പറഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാർ എടുത്ത കടുവയുടെ ചിത്രം പുറത്തുവന്നിരുന്നു. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. […]

Kerala

കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു റഷീദ്. രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.

Kerala

അരുൺ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തി, കൊലപാതകത്തിന് തുല്യമാണ് ഈ മരണം; വികാരാധീനനായി ആശിഷ് ദാസ് ഐഎഎസ്

കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തിൽ പ്രതിക്കെതിരെ ​ഗുരുതര ആരോപണവുമായി സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ്. അരുൺ വിദ്യാധരൻ സഹോദരിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്ന് ആശിഷ് ദാസ് പറഞ്ഞു. ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് […]