Kerala

എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രി മൗനം വെടിയണം; പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്; വി ഡി സതീശൻ

എഐ ക്യാമറ അഴിമതിയിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ, കെൽട്രോൺ, എസ്ആർഐടി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. എസ്റ്റിമേറ്റ് തയാറാക്കിയതിലാണ് ആദ്യ ഗൂഢാലോചന നടന്നത്. ഉപകരാർ പാടില്ലെന്നാണ് ടെണ്ടർ വ്യവസ്ഥകൾ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കൂടുതൽ രേഖകൾ അദ്ദേഹം പുറത്തുവിട്ടു. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. കെൽട്രോൺ അറിയാത്ത മറ്റ് കമ്പനികളുടെയും ഉപകരാർ […]

Kerala

നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി, ചലനശേഷി നഷ്ടപ്പെട്ടു; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപിഴവ്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് നെയ്യാറ്റിൻകര അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് […]

Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തനം മോശമെന്ന് പറ‌‍ഞ്ഞിട്ടില്ല, ഡിവൈഎഫ്ഐയെ പുകഴ്ത്തിയതിൽ വിശദീകരണവുമായി ചെന്നിത്തല

ഡിവൈഎഫ്ഐ പ്രവർത്തകരെ പുകഴ്ത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം സദുദ്ദേശത്തോടെയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നുമായിരുന്നു യൂത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ചെന്നിത്തലയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കി പ്രവ‍ത്തിക്കണം. കൊവിഡ് സമയത്ത് […]

Kerala

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരൻ. മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്.  വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിലേത് എന്ന് തോന്നിപ്പിക്കുന്ന വിഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. റിയാലിറ്റി ഷോ താരവും ആങ്കറും നർത്തകയുമായ മാളവിക തട്ടുംപുറത്ത് അച്യുതൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെബ്‌സീരീസുകളിലും മ്യൂസിക്കൽ ആൽബത്തിലുമെല്ലാം […]

Kerala

വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍; ബിഹാറിലെത്തി പ്രതിയെ പൊക്കി പൊലീസ്

മലപ്പുറം വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ പിടിയില്‍ ആയത്. മൊബൈല്‍ ഫോണ്‍ വഴി ഇയാള്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട്, പസ്വാന്റെ ഭാര്യ പൂനം ദേവിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് […]

Kerala

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണം. അടുത്ത മൂന്ന് ദിവസം കൂടെ വേനൽ മഴ തുടർന്നേക്കും. മെയ് 6 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂന മർദ്ദമായി […]

Kerala

കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ

അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു.  പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യത്തിൽ […]

Kerala

കളമശ്ശേരിയിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Kerala

എഐ ക്യാമറ, രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറും; ടെന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്; ശോഭാ സുരേന്ദ്രന്‍

എഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താത്പര്യമുള്ളവർ. ക്യാമറയ്ക്ക് ടെണ്ടർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണ്. പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്റര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനി ഡയറക്ടര്‍ രാംജിത്ത് എന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ ബിജെപി നേതാവ് പറഞ്ഞു.കെ സുരേന്ദ്രൻ പേര് പറയാത്തത് […]

Kerala

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിൽ ഇന്ന് മുതൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40-50 km വേഗതയുള്ള […]