Association Cultural Kerala Pravasi Switzerland

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന  “ഓണമഹോത്സവം ” സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ – ആഘോഷഭാഗമായി  ആഗസ്റ്റ്‌ 27 നു “ഉത്സവ് 23 ” –  ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളും

മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കുന്നു … സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ ഇരുപതുവര്ഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി ഫ്രണ്ട്സസ് സ്വിറ്റ്സർലൻഡ് ഈ വർഷവും പ്രൗഢഗംഭീരമായ ” ഓണമഹോത്സവം ” ഒരുക്കുന്നു …സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 ന് “ഉത്സവ് 23 ” കൊടിയേറും – ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര […]

Kerala

പാലക്കാട്ടെ കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു

കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് […]

Kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടർന്നേക്കും. ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

ഡോ. വന്ദനദാസിനെ രക്ഷിക്കാൻ ഒരു ശ്രമവും ആരും നടത്തിയില്ല, അന്വേഷണം തൃപ്തികരമല്ല; ദേശീയ വനിതാ കമ്മിഷൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ട്. വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. പരുക്കേറ്റ അക്രമി സന്ദീപിനെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ […]

Kerala

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതി ഷിബിലി പോക്സോ കേസ് പ്രതി; 2021ൽ പരാതി നൽകിയത് ഫർഹാന

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ പിടിയിലായ മുൻ ജീവനക്കാരൻ ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർഹാനയാണ് 2021ൽ പരാതി നൽകിയത്. ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയോയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ […]

Kerala

കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യം; സോൺടക്ക് കരാർ വീണ്ടും നീട്ടി നല്കാൻ കോപ്പറേഷൻ തീരുമാനം

വിവാദങ്ങൾക്കിടെ കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണ കരാർ സോൺടയ്ക്ക് പുതുക്കി നൽകാൻ കോർപ്പറേഷൻ തീരുമാനം. പത്ത് പ്രവർത്തി ദിനമാണ് സോൺഡ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടാകും.  പ്രതിപക്ഷത്തിൻ്റെ കനത്ത പ്രതിഷേധം നിലനിൽക്കെയാണ് കോർപ്പറേഷൻ വീണ്ടും സോൺണ്ടക്ക് കരാർ പുതുക്കി നൽകാൻ തീരുമാനിച്ചിട്ടുളളത്. എക്‌സ്‌പർട്ട് കമ്മറ്റി റിപ്പോർട്ട് നിലവിൽ സോൺണ്ടക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ പത്ത് പ്രവർത്തി ദിനം കൂടി അതികം നൽകണമെന്നാണ് സോൺണ്ട കോർപ്പറേഷനോട് […]

Kerala

30 പേരെ കയറേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.

Kerala

ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്റെ ഉറപ്പ്; സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി

കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥ‌രെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്. സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുൺ […]

Kerala

എ.ഐ ക്യാമറയുടെ വിലയെത്ര? ചോദ്യവുമായി രമേശ് ചെന്നിത്തല; വെളിപ്പെടുത്താനവില്ലെന്ന് കെല്‍ട്രോൺ

എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ വാക്കുകൾ:കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് […]

Kerala

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം

കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ […]