രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആർ.ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544, ഹ്യൂമാനിറ്റീസിൽ 74,482, കൊമേഴ്സിൽ 10,81,09 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 28495 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ഹയർ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 78.26 ശതമാനവുമായിരുന്നു വിജയം. […]
Kerala
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നുസംഭരണ ശാലയിലെ തീപിടിത്തം; വിശദ അന്വേഷണത്തിന് ശേഷം ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിക്കും
കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിൽ തീപിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാമെന്ന നിലപാടിൽ ഫയർഫോഴ്സ്. ഫയർമാന്റെ മരണത്തിൽ അടക്കം ഫയർഫോഴ്സിന്റെ അന്വേഷണം തുടരുകയാണ്. ഫോറൻസിക് റിപ്പോർട്ടും ഫയർഫോഴ്സ് പരിശോധിക്കും. ഫയർമാന്റെ അസ്വാഭാവിക മരണത്തിലും തീ പിടുത്തത്തിലും പൊലീസ് അന്വേഷണവും തുടരുകയാണ്. അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും,മ രുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് ആരംഭിച്ച പരിശോധന ഇന്നും തുടരും. കിൻഫ്രയിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായ […]
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയവേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. അതേ സമയം ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. […]
തൃശ്ശൂരിൽ മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്; അഞ്ചുപേരുടെ നില ഗുരുതരം
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തലോറിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറിയാണ് ഇത്രയധികം പേർക്ക് പരുക്കേറ്റത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകിൽ ബസ് വന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് […]
മൂത്ത മകനെ കെട്ടി തൂക്കിയത് ജീവനോടെ; ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷം; കണ്ണൂർ ചെറുപുഴയിലെ കൂട്ട ആത്മഹത്യയിലെ വിവരങ്ങൾ പുറത്ത്
കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയായിരുന്നു. മൂന്ന് കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്ക ഗുളിക നൽകിയ ശേഷമാണ് കെട്ടിതൂക്കിയത്. എന്നാൽ കെട്ടി തൂക്കുംമുൻപ് മൂത്ത മകൻ മരിച്ചിരുന്നില്ല. ശ്രീജയുടെയും ഷാജിയുടെയും തൂങ്ങി മരണമെന്നും പോസ്റ്റ് മോർട്ടം […]
കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാർ 14 ദിവസം റിമാൻഡിൽ
കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് വില്ലേജ് ഫീൽഡ് വില്ലേജ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 14 ദിവസത്തേക്കാണ് സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് വിജിലൻസ് പരിശോധന നടത്തിയിരുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, […]
വേനല്‍മഴ തുടരും; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും. ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി […]
ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി ആത്മഹത്യ ചെയ്തു
ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സമ്മർദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പിൽ വിശദീകരിച്ചു. യുവതിയുടെ പിതാവ് രമേഷ് […]
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം; വിഡി സതീശൻ
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി തീപിടിത്തത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ട്. കോവിഡ് കാലത്ത് 2021 മേയ് 14, 27 തീയതികളില്‍ പി.പി.ഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തില്‍പ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കി. ആദ്യ ഉത്തരവില്‍ 5.75 രൂപയും […]
മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം; കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയിൽ
ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് വീണ്ടും അറസ്റ്റിലായത്. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചക്കിൻകടവ് സ്വദേശി ഫസലുദീൻ എം പി, മകൻ ഫാസിൽ, ഫസലുദീന്റെ സഹോദരന്റെ മകൻ മുഹമ്മദ് ഷിഹാൻ, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അൻഷിദ്, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. […]












