ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കാൻ യുഡിഎഫ്. അടുത്ത മാർച്ചോടെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് ഏകോപനസമിതി യോഗം ചേരും.സർക്കാരിനെതിരെ തുടർ പ്രക്ഷോപ പരിപാടികളാണ് യോഗത്തിന്റെ അജണ്ട. കൊച്ചിയിൽ ഇന്ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിൽ കളമശേരി ചാക്കോലസ് പവലിയൻ ഇവന്റ് സെന്ററിൽ യോഗം ചേരുമെന്ന് മുന്നണി കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ വിജയവും […]
Kerala
‘ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി’; കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ
കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; മൂന്ന് പേരെ രക്ഷപ്പെടുത്തി
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് കാരണം. ബോട്ടിന് യാതൊരു രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു. ‘റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ചാണ്ടി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വാടകക്കെടുത്തത് അനസ് എന്നയാളാണ്
സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഓർമയായി
പ്രശസ്ത സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഇന്നലെ പുലർച്ചെ അന്തരിച്ചു. -86 വയസായിരുന്നു. ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്തിരുന്ന നിരവധി ലളിതഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച സംഗീത സംവിധായകനാണ് പി.കെ.കേശവൻ നമ്പൂതിരി. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങളിലൂടെ ജനമനസ്സിൽ കുടിയേറി. ജയചന്ദ്രൻ ആലപിച്ച ഭക്തി ഗാന ആൽബമായ ‘പുഷ്പാഞ്ജലി ‘ യുടെ സംഗീതസംവിധായകനാണ്. ഈ ആൽബത്തിലെ വിഘ്‌നേശ്വരാ ജൻമനാളികേരം നെയ്യാറ്റിൻകര […]
തിമ്മപ്പയ്ക്ക് 10 ലക്ഷം രൂപയുടെ കടം; വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്ന്; കടബാധ്യത എഴുതി തള്ളണമെന്ന് ഭാര്യ
വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്നെന്ന് പി.കെ തിമ്മപ്പന്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. തങ്ങൾക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളതെന്നും കടബാധ്യത എഴുതി തള്ളണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇന്നലെയാണ് വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് […]
അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്; അവസാനം സിഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ്നാട്
തമിഴ്‌നാട്ടിലെ കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. കമ്പത്തെ ജനവാസ മേഖലയിൽ നിന്ന് വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്വരയിൽ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം […]
സിദ്ദിഖ് കൊലപാതകം ഓർമിപ്പിക്കുന്നത് ഇലന്തൂർ നരബലി കേസ്; മോഡസ് ഒപറാണ്ടി ഒന്ന് തന്നെ; രണ്ട് കേസിലും നടന്നത് ചതി
കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം കേരളത്തിൽ ഉണർത്തുന്നത് ഇലന്തൂർ നരബലി സമ്മാനിച്ച നടുക്കം തന്നെയാണ്. വെട്ടി നുറുക്കപ്പെട്ട സിദ്ദിഖിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചപ്പോൾ ഇലന്തൂർ നരബലിയിൽ കൊലപ്പെട്ട റോസ്ലിനേയും പത്മത്തേയും മലയാളികൾ ഓർത്തു. അവിടെ പ്രതികൾ ഷാഫി, ഭഗവൽ സിംഗ്, ലൈല എന്ന മൂവർ സംഘം. ഇവിടെയും പ്രതികൾ മൂവർ സംഘം തന്നെ- ഷിബിലി, ആഷിഖ്, ഫർഹാന. അവിടെ ലൈലയും ഭഗവൽ സിംഗും ഭാര്യ ഭർത്താക്കന്മാർ. ഇവിടെ ഷിബിലിയും ഫർഹാനയും കമിതാക്കൾ. രണ്ട് കേസിലും ലക്ഷ്യം […]
ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിൽ; 2021 ൽ ഫർഹാന ഷിബിലിക്കെതിരെ പോക്‌സോ കേസ് നൽകി; പിന്നീട് വീണ്ടും പ്രണയത്തിലായെന്ന് ഫർഹാനയുടെ മാതാവ്
കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ ട്വന്റിഫോറിനോട്. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ […]
പുളിന്തോട്ടത്തില്‍ ശാന്തനായി നിന്ന അരിക്കൊമ്പന്‍ പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണം ഒരു ഡ്രോണ്‍; ഡ്രോണ്‍ പറത്തിയ ആളെ പിടികൂടി തമിഴ്‌നാട് പൊലീസ്
തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച അരിക്കൊമ്പന്‍ കാട്ടാന പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണമായത് ഒരു ഡ്രോണെന്ന് റിപ്പോര്‍ട്ട്. ഒരു പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോണ്‍ എത്തിയതാണ് ആന പരിഭ്രാന്തനാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രോണ്‍ പറത്തിയ ആളെ പൊലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബർ ആണ് പിടിയിലായത്. കാട്ടാന പരിഭ്രാന്തനായി വിരണ്ടോടിയ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് […]
അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി; വാഹനങ്ങൾ തകർത്തു
അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പരത്തി. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. ഈ ാെരു മണിക്കൂറിനിടെ […]












