Kerala

പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻ ആകാത്തതിനെ തുടർന്ന് കുട്ടി കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തുകയാണ്.

Kerala

മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ജൂൺ രണ്ടിനും മൂന്നിനും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ […]

Kerala

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പരാതിക്കാരന്‍ മരിച്ച നിലയില്‍

വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ മരിച്ച നിലയില്‍. ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 73000 രൂപയുടെ കടബാധ്യതയാണ് […]

Kerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോ​ഗം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ […]

Kerala

ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ

ബോട്ടപകടങ്ങൾ തുടർക്കഥയായിട്ടും ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ. ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തി. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച 65 ബോട്ടുകളിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. പരിശോധനയ്ക്ക് ആകെയുള്ള 3 പേരിൽ 2 പേർ താൽക്കാലിക ജീവനക്കാരാണ്. നാലു ദിവസമായി പരിശോധനയും നടക്കുന്നില്ല. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ […]

Kerala

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്. അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം […]

Kerala

കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കൊല്ലം എഴുകോണില്‍ ട്രെയിനിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. എഴുകോണ്‍ സ്വദേശി മനോജ്കുമാര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ഇടിച്ചാണ് മധ്യവയസ്‌കന്‍ മരിച്ചത്. 

Kerala

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും

സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.  ജൂണ്‍ നാല് മുതലാണ് സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി പിഴവീഴുക. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുക. റോഡിലെ മഞ്ഞവരകള്‍ ക്രോസ് ചെയ്ത് വാഹനമോടിക്കുന്നതും പാര്‍ക്കിങ് നിയമ ലംഘനങ്ങളും ഇനി ക്യാമറകള്‍ വഴി പിടിക്കും. ഫൂട്പാത്തിലൂടെ […]

Kerala

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനും പ്രതിപക്ഷ വിമർശനങ്ങൾക്കുമിടെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രണ്ടു കോർപറേഷൻ വാർഡുകൾ അടക്കം സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെ നടക്കും. നാളെ രാവിലെ പത്തു മുതലാണ് വോട്ടെണ്ണൽ. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോർപറേഷൻ വാർഡുകൾ. ഇതിനു പുറമെ രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ഇതിൽ 29 പേർ […]

Kerala

കെഎംസിഎൽ തീപിടുത്തം; ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

കെഎംസിഎൽ തീപിടുത്തം, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രഗ്സ് കണ്ട്രോൾ ബോർഡ് കെഎംസിഎലിന് റിപ്പോർട്ട് കൈമാറി. ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ പരിധിയിൽ വരുന്ന ഘടകങ്ങളല്ല ബ്ലീച്ചിങ് പൗഡറിൽ. കെമിക്കലുകൾ തിരിച്ചറിയാനുള്ള സംവിധാങ്ങൾ ഡ്രഗ്സ് കണ്ട്രോൾ ലാബുകളിലില്ല. തീപിടുത്തത്തിന് പിന്നാലെ ബ്ലീച്ചിങ് പൗഡർ പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അതേസമയം സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറിലുളള ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം […]