Kerala

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

Kerala

കണ്ണൂരിലെ ട്രെയിൻ തീപിടുത്തം: റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ല; അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ

കണ്ണൂരിൽ ട്രെയിൻ കംപാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ റയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയിലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ട്വന്റി ഫോറിനോട്. എല്ലാ സുരക്ഷാ നടപടികളും റെയിൽവേ പൂർത്തിയാക്കിയിരുന്നു. റെയിൽവേയുടെ ഭാഗത്ത് ഒരു രീതിയിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ യഷ്പാൽ സിംഗ് ടോമാർ വ്യക്തമാക്കി.  തീപിടുത്തം ഉണ്ടായതിൽ അട്ടിമറി സാധ്യകൾ തള്ളാനാകില്ല എന്ന് പറഞ്ഞ യഷ്പാൽ സിംഗ് ടോമാർ ഒരു സാധ്യതയും റെയിൽവേ തള്ളൂന്നില്ല എന്ന് വ്യക്തമാക്കി. എലത്തൂർ വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. […]

Kerala

പൊലീസുകാരന്റെ പേരെഴുതി വച്ച് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം

തിരുവനന്തപുരം മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അജയകുമാറിനെ കരയോഗം ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാകുറിപ്പെഴുതി വച്ചത്. തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ കാരണമായി എഴുതിയിരുന്നത്. എന്നാൽ, ഈ ഒരു വരിയിൽ ഒതുങ്ങുന്നതല്ല സന്ദീപ് ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി. വസ്തുതർക്കത്തിൽ സന്ദീപും അച്ഛനും ചേർന്ന് അജയകുമാറിനെ മർഥിച്ചിരുന്നു. സംഭവത്തിൽ […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും. ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക […]

Kerala

ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. […]

Kerala

അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാം പരിസരത്ത് തന്നെ; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പന്‍. വനാതിര്‍ത്തിയില്‍ തന്നെ തുടരുന്ന […]

Kerala

തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് കടന്നപ്പള്ളി […]

Kerala

അഞ്ച് ദിവസത്തേക്ക് വേനല്‍മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കടുത്ത മഴയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നാളെ രണ്ട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മേല്‍പ്പറഞ്ഞ ഏഴ് ജില്ലകളില്‍ കനത്ത മഴയുണ്ടാകാനാണ് സാധ്യത. ജൂണ്‍ നാലോട് […]

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍; മത്സ്യവില കുതിച്ചുയരും

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ മത്സ്യവില കുതിച്ചുയരും. അതേസമയം ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. […]

Kerala

മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും; ബി സന്ധ്യക്കും ആർ ആനന്ദകൃഷ്ണനും പ്രത്യേക യാത്രയയപ്പ്

കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്. ബി.സന്ധ്യ, ആർ.ആനന്ദകൃഷ്ണൻ എന്നിവർക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നൽകും. ഇന്നലെ 9 എസ്പിമാർക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയിരുന്നു. മൂന്ന് ഡിജിപിമാരും ഒൻപത് എസ്പിമാരുമുൾപ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് […]