രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം […]
Kerala
ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്ന കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പാണ് തോട്ടത്തില്‍ വായയില്‍ പരുക്ക് പറ്റിയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. പരുക്ക് പറ്റി അവശനിലയില്‍ ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയാന അവശനിലയിലായിരുന്നതിനാല്‍ ആനയെ മയക്കുവെടി വയ്ക്കാനോ പിടികൂടി ചികിത്സിക്കാനോ വനംവകുപ്പിന് സാധിച്ചിരുന്നില്ല.
അപ്പീല്‍ നിലനില്‍ക്കുന്ന കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതില്‍ ജില്ലാ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊലപാതകക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടതില്‍ ജില്ലാ കോടതി ജഡ്ജിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ തൊണ്ടിമുതലാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. മൈലക്കാട് ജോസ് വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നത്. തൊണ്ടി മുതലുകള്‍ നശിപ്പിക്കാന്‍ വിചാരണക്കോടതിയായ അഡി. സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ജോസിന്റെ ഭാര്യ ലിസിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. തൊണ്ടിമുതല്‍ […]
രാഹുൽ ഗാന്ധിയുടെ മുസ്‌ലിം ലീഗ് മതേതരമെന്ന നിരീക്ഷണം അനുഭവത്തിൽ നിന്നുള്ളത്: പി. കെ കുഞ്ഞാലിക്കുട്ടി
രാഹുൽ ഗാന്ധിയുടെ മുസ്‌ലിം ലീഗ് മതേതരമെന്ന നിരീക്ഷണം അനുഭവത്തിൽ നിന്നുള്ളതാണെന്ന് മുസ്ലിം ലീഗിൻറെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി. കെ കുഞ്ഞാലിക്കുട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് വാർത്താകുറിപ്പിലൂടെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ […]
അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന തരത്തിൽ തെറ്റായ വിവരം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി; തേനി ജില്ല കളക്ടർ
സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പൻ നിൽക്കുന്നത്. ആനയെ നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ദൂരെ വനത്തിലാണ് ആനയിപ്പോഴുള്ളത് എന്നത് ആശ്വാസകരമാണ്. ജനവാസ മേഖലയിലേക്ക് ആന […]
മരക്കൊമ്പ് തലയിൽ വീണതിനാൽ ബൈക്ക് നിയന്ത്രണം വിട്ടു; സ്കൂളിലേക്ക് പോകുന്നതിനിടെ അധ്യാപകൻ മരിച്ചു
മരം വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണ വിട്ട് അച്ചൂൽ അധ്യാപകന് മരിച്ചു. കോഴിക്കോട് ഉള്ളിയേരി എയുപി സ്‌കൂളിലെ അധ്യാപകൻ പി. മുഹമ്മദ് ഷെരീഫാണ് മരിച്ചത്. രാവിലെ മടവൂരിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്നതിനിടെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. നന്മണ്ട അമ്പലപ്പൊയിലിൽ വെച്ചായിരുന്നു അപകടം. ഹെൽമറ്റ് ഉൾപ്പെടെ തകരുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പ്രദേശവാസികൾ ഉടൻ തന്നെ ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 39 കാരനായ ഷെരീഫ് 2016 ലാണ് ഉള്ളിയേരി എയുപി സ്കൂളിൽ അധ്യാപകനായി […]
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. തട്ടിപ്പ് കേസിൽ 2019ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാലുവർഷം ആയിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു. നടപടിക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാൻ ഇടയായത് എന്നാണ് വിശദീകരണം. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 […]
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചയ്ക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ. മൂന്നു കമ്പനികളുമായി കരാറിലായിട്ടുണ്ട്. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ് എന്നി ഏജൻസികൾക്കാണ് കരാർ. ഒരു ടൺ ജൈവ മാലിന്യത്തിന് 4000 രൂപയാണ് നൽകുക. ഏജൻസികൾ എങ്ങോട്ടേക്കാണ് മാലിന്യം കൊണ്ടുപോകുന്നത് എന്ന് പരസ്യപ്പെടുത്തിയിട്ടില്ല. ബ്രഹ്മപുരത്തേക്ക് മാലിന്യ എത്തിക്കുന്നത് പൂർണമായും തടയും. ഇന്നലെ ചില ആശയകുഴപ്പത്തിന്റെ പേരിലാണ് അങ്ങോട്ട് എത്തിച്ചത് എന്നായിരുന്നു കോർപ്പറേഷന്റെ വിശദീകരണം.
കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും
കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. അതിനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നൽകിയിരുന്നു. ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ, ഡിപ്ളോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് […]
തിരുവനന്തപുരം നെടുമങ്ങാട് പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് വിൽപ്പനയ്‌ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. രണ്ടു ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് ഇത് പരിശോധിച്ചത്.












