അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിൻ്റെ സംരക്ഷണയിൽ അരിക്കൊമ്പനെ സൂക്ഷിയ്ക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. വനംവകുപ്പ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം അറിയിച്ചതോടെയാണ് ഹൈക്കോടതി നിർദേശം മാറ്റിയതും ആനയെ കാട്ടിൽ വിടണമെന്ന് ഉത്തരവിട്ടതും. അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി നാളെ പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് നാളെ പരിഗണിയ്ക്കുന്നത്. കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് […]
Kerala
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ […]
കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, […]
ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കവേ മകൻ മുങ്ങിമരിച്ചു; പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു
കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു.അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്. കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രംഗീത് […]
കോഴിക്കോട് ട്രെയിൻ തട്ടി മരണം
കോഴിക്കോട് ട്രെയിൻ തട്ടി ഒരു മരണം. കോഴിക്കോട് കല്ലായിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
‘ഷമ്മിയേട്ടാ.. എന്ന അവന്റെ സ്നേഹാർദ്രമായ വിളി, ഒരുപാടൊരുപാട് ആസ്വദിച്ചിട്ടുണ്ട് ‘; സുധിയുടെ ഓർമയിൽ ഷമ്മി തിലകൻ
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണെന്നും അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകമാണെന്നും കൊല്ലം സുധിയുടെ വിയോഗത്തിൽ നടൻ ഷമ്മി തിലകൻ. ഷമ്മിയേട്ടാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു. സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ടെന്നും ഷമ്മി പറയുന്നു. അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ. വിഷമകരമായ […]
അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി; ഉടൻ കാട്ടിലേക്ക് മാറ്റും
മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി. മേഘമല കാട്ടിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാൽപ്പാറ സ്ലിപ്പ്. ആനയുടെ ആരോഗ്യം പരിശോധിച്ച് യാത്ര ചെയ്യാനുള്ള ശേഷി ഉണ്ടെകിൽ മാത്രമേ വാൽപ്പാറയിലേക്ക് കൊണ്ട് പോകുകയായുള്ളു. മൂന്നാമത്തെ ഡോസ് വെടിവെച്ചതിന് ശേഷമാണ് ആനയുടെ കാലിൽ വടം കെട്ടുന്നത്. ഇരു വശത്തും പുറകിലും കുങ്കിയാനകൾ നിലകൊണ്ടാണ് ആനയെ അനിമൽ ആംബുലൻസിൽ കയറ്റിയത്. ഇന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മയക്കുവെടി വെച്ചത്. […]
അവൻ പോയത് വീട് വെക്കണമെന്നുള്ള ആഗ്രഹം ബാക്കിവെച്ച്; സുധിയുടെ മരണത്തിൽ വേദന പങ്കുവെച്ച് ഉല്ലാസ് പന്തളം
കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോഗ്രാമിന് ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും ഉല്ലാസ് പന്തളം വ്യക്തമാക്കി. […]
കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ […]
ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; കെ മുരളീധരൻ
ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഇ കൊള്ളക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടി വരും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരള സഭയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ […]












