പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള 15 സെന്‍റ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. ഭൂമി ലഭ്യമായതോടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം. […]
Kerala
പി.എം ആർഷോയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യു; മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് പി എം ആർഷോ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കോളജിന്റെ വ്യാജ സീൽ ഇവരുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിക്കുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് […]
ഗൃഹനാഥനറിയാതെ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ വായ്പയെടുത്തു; തട്ടിപ്പ് വ്യക്തമായത് 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് വന്നതോടെ; പിന്നാലെ മനംനൊന്ത് മരണം
പുൽപ്പള്ളി സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പരാതികൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം. ഷാജിയുടെ ഭാര്യ ദീപയാണ് ജില്ലാ കലക്ടർക്കും സഹകരണവകുപ്പിനും പരാതി നൽകിയത്. ഭർത്താവിൻറെ പേരിൽ എടുത്ത വായ്പ കുടിശ്ശികയടക്കം 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് മനംനൊന്താണ് ഷാജിയുടെ മരണമെന്നും ദീപ ആരോപിച്ചു. ബിവറേജസ് കോർപ്പറേഷൻ പുൽപ്പള്ളി ഡിപ്പോ മാനേജരായിരുന്ന ആലൂർകുന്ന് സ്വദേശി ഷാജി 2020 മേയ് 25നാണ് […]
അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി
അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്. പുലർച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല. സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി […]
എ.ഐ കാമറ, കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നു; വി ഡി സതീശൻ
എ.ഐ കാമറ , കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശൻ. പദ്ധതിയെയല്ല പ്രതിപക്ഷം വിമർശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമർശിക്കുന്നത്.50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേർക്ക് കണക്ഷൻ കൊടുക്കുമെന്ന് പറയുന്നു. 60,000 പേർക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേർക്ക് കൂടി കണക്ഷൻ കൊടുക്കാനുള്ള ടെൻഡർ വിളിച്ചു. അത് കറക്ക് കമ്പനികൾക്ക് പുറത്തുള്ള ഒരു കമ്പനിക്ക് […]
ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം; സംഭവം തൃശൂർ ചാവക്കാട്
ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്) മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു ടോറസ് ലോറി മണത്തറ മുല്ലത്തറയിൽ വെച്ച് തിരിക്കുന്നതിനിടയിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നാസറുൽ ഷെയ്ക്കിനെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാസറുൽ ഷേക്കിനെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് […]
വീട് നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം; കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും […]
എഐ ക്യാമറ, ആദ്യദിനം ജനങ്ങളില്‍ നിന്ന് 4 കോടിയോളം പിഴിഞ്ഞത് മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെ; കെ. സുധാകരന്‍
എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം തന്നെ 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ (ശരാശരി 1000 രൂപ) പിരിച്ചെടുക്കുകയും ചെയ്തത് ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കാത്തതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് […]
ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകം കവർച്ചാ ശ്രമത്തിനിടെ; രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ നഗരത്തിലെ ലോറി ഡ്രൈവർ ജിന്റോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പിടിയിലായ രണ്ട് പേരും നിരവധി കേസുകളിൽ പ്രതികളാണ്. പ്രതികൾ ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ മോഷണത്തിന് ശ്രമിച്ചു. ജിന്റോ പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്നാണ് പ്രവചനം. നാളെ മുതൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം തെക്കൻ […]












