Kerala

കൊവിഡ് സെന്ററിലെ പീഡനം; മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊവിഡ് സെന്ററിലെ പീഡനത്തെ തുടർന്ന് മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മൂഴിയാർ സ്വദേശി പ്രദീപിനെയാണ് പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂഴിയാറിലെ കൊവിഡ് സെൻ്ററിൽ പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

Kerala

ഇണയെ കാട്ടി ആകർഷിച്ചിട്ടും രക്ഷയില്ല; ഹനുമാൻ കുരങ്ങിനെ കൂട്ടിലെത്തിക്കാനാകാതെ നട്ടം തിരിഞ്ഞ് അധികൃതർ

തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇതുവരെയും കൂട്ടിലെത്തിക്കാൻ ആയിട്ടില്ല. മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് ഇന്നലെ രാവിലെ തന്നെ മൃഗശാല പരിസരത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കൂട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.  ഇണയെ കാട്ടി ആകർഷിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ തിരുപ്പതിയിൽ നിന്നു പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ […]

Kerala

വാളയാർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു; സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ല

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിൽ ആശങ്കയുമായി കുടുംബം.നിയമനം വൈകുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ‘നമുക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ വേണമെന്ന് സർക്കാരിനോട് പറഞ്ഞിരുന്നു. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. പത്രത്തിലൂടെയാണ് അത് അറിഞ്ഞത്. എന്നാൽ രാജേഷ് എം മേനോൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെങ്കിൽ സിബിഐയുടെ അംഗീകാരം വേണം.ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് […]

Kerala

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ നൽകേണ്ട അവസാന തീയതി ഇന്ന്. വൈകുന്നേരം 5 മണി വരെയാണ് നോമിനേഷൻ നൽകാനുള്ള അവസരം ഉള്ളത്. തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മുമ്പായി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും. അബിൻ വർക്കി തന്നെ ഐ ഗ്രൂപ്പ് സ്ഥാനാർഥിയാവും എന്നാണ് സൂചന. എ ഗ്രൂപ്പിലും സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള എതിർപ്പ് അവസാനിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് യുവ നേതാക്കൾ പിന്മാറിയിട്ടില്ല. […]

Kerala

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും. ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ഇന്ന് പൂജകൾ ഉണ്ടാവില്ല. മിഥുനം ഒന്നായ നാളെ പുലർച്ചെ അഞ്ചിനാണ് നടതുറപ്പ്. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. മഹാഗണപതിഹോമത്തിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ […]

Kerala

കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിർദേശ പ്രകാരമാണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തിരുക്കുന്നത്. ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ […]

Kerala

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വന്യമൃഗം വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം […]

Kerala

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; കേണപേക്ഷിച്ച് ഡ്രൈവർ

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. വാഹനത്തിനേ ചുറ്റിക്കറങ്ങിയെങ്കിലും കേടുപാടുകൾ ഒന്നും വരുത്തിയില്ല. ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി. വാഹനം തകർക്കരുത് എന്ന് ഡ്രൈവർ ആനയോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരുമണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. ഭക്ഷണമന്വേഷിച്ച് പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.

Kerala

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ സമരത്തിലേക്ക്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപരികൾ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും. ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവർധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 രൂപ മുതൽ 260 രൂപ വരെ നൽകണം. കോഴിയ്ക്ക് 145 രൂപ മുതൽ 150 […]

Kerala

ചുഴലിക്കാറ്റിന്റെ സ്വാധീനം: സംസ്ഥാനത്ത് മണ്‍സൂണ്‍ ഈ മാസം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍

ബിപര്‍ജോയ് ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി മുന്നേറ്റം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂണിലെ ആദ്യ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 50% കുറവ് മഴയാണ് […]