തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തുങ്ങിയ നിലയിൽ ആയിരുന്നു സജിനി കണ്ടെത്തിയത്. ചന്ദ്രൻ – ഷീലാ ദമ്പതികളുടെ മകനായ സജിൻ പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു. ആത്മഹത്യ എന്ന് പൊലീസ് സംഘം അറിയിച്ചു.
Kerala
കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്ന് അധികൃതർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറുന്നില്ല. കുരങ്ങിനെ സദാസമയം നിരീക്ഷിച്ച് വരികയാണ് ജീവനക്കാർ. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നു. ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്നും അധികൃതർ പറയുന്നു. ഇന്നലെ ഇണയെ കാട്ടി ആകർഷിത്ത് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് […]
സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച; വീണ്ടും 44,000 കടന്നു
സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി. പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് […]
പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകട ഉണ്ടായത്. രണ്ട് ബസുകളിലെയുമായി 40 ൽ അധികം ആളുകൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം.
വടക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ
പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയായ ശിവകുമാറാണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരിയിൽ വച്ച് തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തേനിടുക്ക് ദേശീയ പാതയോരത്തെ ക്രഷർ മെറ്റൽ മണൽ വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപ, മൂന്ന് പെൻഡ്രൈവ്, ഒരു വാച്ച് എന്നിവ മോഷ്ടിക്കുകയായിരുന്നു. മോഷണ ദൃശ്യം സി സി ടി വി ക്യാമറകളിൽ പതിഞ്ഞിരുന്നു. […]
തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു
തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യയും ഭാര്യപിതാവും ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്‌സിയും […]
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്. സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ഉമ്മര്‍ കോയ, അബ്ദുല്‍ സലാം എന്നിവര്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂരില്‍ പൊലീസും കസ്റ്റംസും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയില്‍ നിന്നും വന്ന മലപ്പുറം കൂട്ടായി സ്വദേശി ഉമ്മര്‍കോയയില്‍ നിന്നും 48 ലക്ഷം രൂപയുടെ 855 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെത്തി. മിശ്രിത സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇന്ന് […]
ചെങ്കോട്ടയിൽ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു
ചെങ്കോട്ട മുനിസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരനെ പട്ടാപകൽ വെട്ടിക്കൊന്നു. വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ മാർച്ചിൽ ചെങ്കോട്ട റയിൽവെ സ്റ്റേഷനിലെ ഐആർടിസി കാന്റീനിൽ താൽകാലിക ജീവനക്കാരനായിരുന്ന മന്ത്രമൂർത്തിയെ രാജേഷ് മർദ്ദിച്ചിരുന്നു. തുടർന്ന് രാജേഷ് ചെങ്കോട്ട മുൻസിപാലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു വരുന്നതിനിടെയാണ് അക്രമം ഉണ്ടായത്.കഴിഞ്ഞ ദിവസം പകലാണ് പ്രതികൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്. പൂർവ്വവൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുനൽവേലി സ്വദേശിയായ മന്ത്രിമൂർത്തി നാങ്കനേരി സ്വദേശിയാണ് മാരി എന്നിവരെ […]
തൃശൂർ കുന്നംകുളം നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി
തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.












