ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരായി പോക്‌സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും. രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും […]
Kerala
പനമ്പിള്ളി നഗർ സ്വദേശി ലണ്ടനിൽ കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന മലയാളി അറസ്റ്റിൽ
മലയാളിയായ യുവാവ് ലണ്ടനിൽ കുത്തേറ്റ് മരിച്ചു. പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദിന് ഒപ്പം താമസിച്ചിരുന്ന 20 കാരൻ അറസ്റ്റിലായി. അരവിന്ദിനൊപ്പം തന്നെ താമസിച്ചിരുന്ന മലയാളി യുവാവാണ് പിടിയിലായത്.
പാലക്കാട് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു
പാലക്കാട് തൃത്താലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം,നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം,ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഭാണ്ഡാരങ്ങൾ കുത്തി തുറന്നത്. എത്ര പണം പോയി എന്നത് വ്യക്തമല്ലെന്ന് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭഷണം ചോദിച്ച് വീട്ടില്‍ കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ
തൃശൂരില്‍ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം. ഭക്ഷണം കഴിച്ചു […]
വിദ്യ 12-ാം ദിവസവും ഒളിവിൽ; കണ്ടുപിടിക്കാനാകാതെ പൊലീസ്, മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണസംഘം കോടതിയിൽ
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി അഗളി പൊലീസ് അറിയിച്ചു. വടക്കൻ കേരളത്തിൽ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് […]
ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവ്
ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിൽ മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവും ഒരു ലക്ഷത്തി 85,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ്കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ടെറസ്സിൽ വെച്ചും, കഞ്ഞിപ്പുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് ഇരയായ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് […]
ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവു നായയുടെ നഖം കൊണ്ടു മുറിവേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷ ബാധയേറ്റ് മരിച്ചു
തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്ററ്റിരുന്നു. ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ഒൻപതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. പിന്നാലെ യുവതിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തെരുവു നായകൾക്ക് […]
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കൽ; പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് കിട്ടിയതാണെന്ന് വില്ലേജ് ഓഫീസർ വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജീവനക്കാർ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊടുക്കാൻ പോവുന്നതായും സർട്ടിഫിക്കറ്റുകൾക്കായി ഓഫീസിലെത്തുന്നവരിൽ നിന്നു കൈക്കൂലി വാങ്ങുന്നതായുമുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസ് പരിശോധനയ്ക്ക് വില്ലേജ് […]
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷത്തോളം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് 19 വർഷം കഠിനതടവ് വിധിച്ച് കോടതി
പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 […]
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.












