Kerala

കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിർദേശ പ്രകാരമാണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തിരുക്കുന്നത്. ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ […]

Kerala

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വന്യമൃഗം വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം […]

Kerala

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; കേണപേക്ഷിച്ച് ഡ്രൈവർ

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. വാഹനത്തിനേ ചുറ്റിക്കറങ്ങിയെങ്കിലും കേടുപാടുകൾ ഒന്നും വരുത്തിയില്ല. ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി. വാഹനം തകർക്കരുത് എന്ന് ഡ്രൈവർ ആനയോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരുമണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. ഭക്ഷണമന്വേഷിച്ച് പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.

Kerala

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ സമരത്തിലേക്ക്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപരികൾ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും. ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവർധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 രൂപ മുതൽ 260 രൂപ വരെ നൽകണം. കോഴിയ്ക്ക് 145 രൂപ മുതൽ 150 […]

Kerala

ചുഴലിക്കാറ്റിന്റെ സ്വാധീനം: സംസ്ഥാനത്ത് മണ്‍സൂണ്‍ ഈ മാസം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍

ബിപര്‍ജോയ് ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി മുന്നേറ്റം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂണിലെ ആദ്യ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 50% കുറവ് മഴയാണ് […]

Kerala

തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം.

Kerala

കാലവർഷം കനത്തു, പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി; രണ്ടാഴ്ച്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയെത്തിയത് 6967 പേർ

കാലവർഷം കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി ന​ഗരം. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 6967 പനി ബാധിതരാണ് ജില്ലയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌  പറഞ്ഞു. വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ 24 നോട്‌ വ്യക്തമാക്കി. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷനൽ സെൻറർ […]

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന് വില 30 രൂപ കുറഞ്ഞ് 4563 രൂപയിലെത്തി.  ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ 5540 രൂപയായിരുന്നു സ്വർണവില. പവന് 44320 രൂപയാണ് പവന് വില. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് […]

Kerala

തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ട്; ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി വയറ്റിൽ കുടുങ്ങിയ യുവതി

തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ടെന്നും നല്ല വേദന അനുഭവപ്പെട്ടിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി വയറ്റിൽ കുടുങ്ങിയ യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ഞിക്കെട്ട് വയറ്റിൽ നിന്ന് പോയ ശേഷമാണ് വേദന കുറഞ്ഞത്. സ്കാനിങ്ങിന് ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളതെന്നും അവർ പ്രതികരിച്ചു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിലാണ് ആശുപത്രി അധികൃതർ പഞ്ഞി മറന്നുവെച്ചത്. പാലക്കാട് പാലന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന എന്ന യുവതിയുടെ വയറ്റിലാണ് പഞ്ഞി […]