Kerala

‘കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്’; കെ സുധാകരൻ

മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, തനിക്ക് ഒന്നിനോടും ഭയമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ പോകുന്ന വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്ത് മൊഴി ഉണ്ടെങ്കിലും, എന്റെ മനസ്സിൽ ഒരു കുറ്റബോധവുമില്ലാത്തിടത്തോളം, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, അവിടെ വച്ച് കാണാം. പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്. ഞാൻ എന്ത് […]

Kerala

‘എന്റെ തൊഴിൽ’; കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ ഈ മാസം 27ന്

കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.  തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക. മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആർട്ട്‌സ് ആന്റ് സയൻസ് , ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് […]

Kerala

പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ വാദിക്കുന്നു നേരത്തെ, കീഴ്ക്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ […]

Kerala

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം കണ്ണൂരിൽ

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത് കണ്ണൂരാണ്. രാജേഷ് കെ എന്ന ഏജന്റ് വിറ്റ് PV 811533 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. വൈക്കത്ത് പ്രവീൺ കെ.പി എന്ന ഏജന്റ് വിറ്റ PO 129062 എന്ന ലോട്ടറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

Kerala

മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു

മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.  പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ന്റെ ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്.

Kerala

വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യയുമായി ഇന്ന് തെളിവെടുപ്പ്

വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അഗളി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴി നൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൾ തെളിവെടുപ്പിന് ഹാജരാവുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ […]

Kerala

പ്രായപൂർത്തിയാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ ട്യൂഷൻ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്. സമാന കേസിൽ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ അധ്യാപികയെ കാണാതാവുകയായിരുന്നു. അതിനിടെയാണ് മറ്റൊരു […]

Kerala

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മ്ലാവിനെ വേട്ടയാടിയ കേസിൽ നാളെ തോക്കുമായി സ്റ്റേഷനിൽ ഹാജരാകാൻ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി നാളെ ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന് രാധാകൃഷ്ണൻ ഫോറസ്റ്റുകാരോട് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാധാകൃഷ്ണനെ ഇന്നലെ മർദ്ദിച്ചിരുന്നതായി സഹോദരി പറഞ്ഞു. രാധാകൃഷ്ണന്റെ മൃതദേഹം പത്തനംതിട്ട ജനറൽ […]

Kerala

‘നോട്ടീസയച്ചിരുന്നെങ്കിൽ നേരിട്ട് ഹാജരാകുമായിരുന്നല്ലോ’; പിന്നിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പലിൻ്റെ ഗൂഢാലോചനയെന്ന് കെ വിദ്യ

വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ പതറാതെ കെ വിദ്യ. വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ച പോലെയുളള പ്രതികരണമാണെന്ന് പൊലീസ് സംശയിക്കുകയാണ്. ബയോഡാറ്റയിലെ ‘മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവര്‍ത്തിച്ചു.  അട്ടപ്പാടി കോളജിലെ മുഖാമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനൽകി. ഇത് തന്റെ തലയിലാക്കി ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ […]

Kerala

പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64കാരന് 95 വര്‍ഷം കഠിന തടവ്

പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും വിധിന്യായത്തിലുണ്ട്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാര്‍ത്ഥി പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് […]