Kerala

കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവം; യുവാവ് അറസ്റ്റിൽ

കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ റിഷാൽ ആണ് പിടിയിലായത്. വയനാട്ടിൽ കാപ്പി മോഷണക്കേസിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തി.  ഇന്ന് പുലർച്ചെ കോഴിക്കോട് നിന്ന് തൃശ്ശൂർ പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വച്ച് അടുത്തിരുന്ന യുവതിയോട് റിഷാൽ മോഷമായി പെരുമാറുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു .പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ വയനാട് അമ്പലവയലിലെ ഒരു വീട്ടിൽ നിന്ന് കാപ്പി […]

Kerala

ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി

ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.  ലോക സംഗീത ദിനത്തിന്റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്തി ചൂണ്ടി കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. സുഹൃത്തുക്കളാണ് സംഭവത്തിൽ തിരുവേർകോട് പൊലീസിൽ പരാതി നൽകിയത്. മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര […]

Kerala

വിവാദ യൂട്യൂബർ ‘തൊപ്പി’യെ ജാമ്യത്തിൽ വിട്ടു

വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കണ്ണൂർ കണ്ണപുരം ,വളാഞ്ചേരി പൊലീസ് രെജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇന്ന് പുലർച്ചെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ വളാഞ്ചേരി പൊലീസ് പിടികൂടിയത്.  മോശം പദ പ്രയോഗം ,ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആയിരുന്നു വളാഞ്ചേരി പൊലീസ് തൊപ്പിയെ അറസ്റ്റു ചെയ്തത്.സ്ത്രീവിരുദ്ധ അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പൊലീസ് ഐടി ആക്ട് പ്രകാരവും […]

Kerala

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട; സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട. എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. പ്രതികളെ റിമാൻഡ്ചെയ്തു.  വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബംഗളൂരു ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. […]

Kerala

കെ. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അഗളി പൊലീസ് കെ. വിദ്യയെ കസ്റ്റഡിയിൽ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി എങ്ങോട്ടും കൊണ്ടുപോയിട്ടില്ല. വിദ്യയെ ഇന്ന് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം. അഗളി പൊലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതിനിടെ കരിന്തളം കോളജിൽ വ്യാജരേഖ സമർപ്പിച്ച് ജോലി […]

Kerala

‘ഭയമില്ല, ഒളിവിലും പോകില്ല’; കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് കെ സുധാകരന്‍

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ തന്നെ ശിക്ഷിക്കാന്‍ ഒരു തെളിവും ആരുടേയും പക്കലില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരിക്കലും ഒളിവില്‍ പോകില്ലെന്നും കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോടതിയില്‍ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടേ. അതിനനുസരിച്ച് എല്ലാം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ് തയാറായിട്ടുണ്ട്. സുധാകരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ചതിനെല്ലാം താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും തനിക്കെതിരെ അവര്‍ക്ക് ഒരു […]

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസ് പിടിയില്‍

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും […]

Kerala

ചോദ്യം ചെയ്യലിനിടെ കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്ക് പൊലീസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഗളി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ വിദ്യയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ […]

Kerala

വ്ലോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്; ചുമത്തിയത് ഐടി ആക്ട് ഉൾപ്പടെ

വ്ലോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. തൊപ്പിയെന്ന യൂട്യൂബ് വ്ലോഗർ നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീവിരുദ്ധ, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ്ഐടി ആക്ട് 67 ചുമത്തി കണ്ണപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പി. കണ്ണൂർ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയിൽ ഹൗസിൽ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. തൊപ്പി ഇന്ന് പുലർച്ചെയാണ് പൊലീസിന്റെ കസ്റ്റഡിയിലായക്. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ […]

Kerala

ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ

ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.